മലയാള സിനിമയില്‍ വളരെ കുറച്ചു കാലം കൊണ്ട് തന്നെ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അര്‍ജുന്‍ അശോകന്‍.അച്ഛന്‍ അശോകനെ പോലെ തന്നെ കോമഡി കഥാപാത്രങ്ങളും അതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും അഭിനയിച്ചു മുന്നേറുകയാണ് അര്‍ജുന്‍.നായകനായും വില്ലനായും സ്വഭാവനടനായും ഒക്കെ നിരവധി കഥാപാത്രങ്ങളാണ് അര്‍ജുന്‍ സ്‌ക്രീനില്‍ എത്തിച്ചത്.
ഇപ്പോഴിതാ അര്‍ജുന്റെ ഭാര്യ നികിത പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഇക്കഴിഞ്ഞ ന്യൂയര്‍ അര്‍ജുന്‍ അശോകന്‍ കുടുംബത്തോടൊപ്പം ബാലിയിലാണ് ആഘോഷിച്ചത്.ബാലി ചുറ്റി കണ്ടതിന്റെ ചില ചിത്രങ്ങളാണ് നികിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
2018 ഡിസംബറിലാണ് അര്‍ജുന്റെയും നിഖിതയുടെയും വിവാഹം. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത ഗണേശ്.എട്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും ഒരുമിച്ചത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് അര്‍ജുന്‍ അശോകന്‍ വെള്ളിത്തിരയില്‍ എത്തുന്നത്.ബിടെക്ക്, വരത്തന്‍, മന്ദാരം, കടുവ, മധുരം വൂള്‍ഫ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായി എത്തി. സൂപ്പര്‍ ശരണ്യയില്‍ നായകനായി തിളങ്ങുകയും ചെയ്തു.
അനൂപ് പദ്മനാഭന്‍ സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം ആണ് നായകനായി അഭിനയിച്ച് അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രം. പ്രണയവിലാസം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. അനശ്വര രാജന്‍, മമിത ബൈജു എന്നിവരാണ് നായികമാര്‍. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തില്‍ അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.തീപ്പൊരി ബെന്നി ആണ് ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ചിത്രം.