ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് നടന്‍ ബാല .കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബാല സുഖം പ്രാപിച്ചു വരികയാണ്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ നിന്നും ഒരു ചിത്രം ബാല പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും സന്തോഷം നിറഞ്ഞ പോസ്റ്റുമായി ബാലയും എലിസബത്തും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈദ് ആശംസകള്‍ അറിയിച്ചാണ് എലിസബത്ത് പുതിയ പോസ്റ്റും ചിത്രങ്ങളും പങ്ക് വച്ചിരിക്കുന്നത്.
എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലാണ് ബാലയുമൊന്നിച്ചുള്ള വിഡിയോ പങ്കുവച്ചത്. ഭാര്യക്കൊപ്പം ഒന്നിച്ചിരുന്ന് ജ്യൂസ് കുടിക്കുന്ന പുഞ്ചിരി തൂകിയ മുഖത്തോടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ബാല ഈദ് ആശംസിച്ചത്. എലിസബത്ത് തന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളില്‍ ഇതിന്റെ വിശാലമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ രൂപത്തിലെ പോസ്റ്റും ഇട്ടിട്ടുണ്ട്
ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.
സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'ഷെഫീഖിന്റെ സന്തോഷ'ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.