Latest News

വീട്ടില്‍ വച്ച് താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചത്; ശസത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിലായപ്പോള്‍ നോക്കാന്‍ ആരും ഉണ്ടായില്ല; ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഫോണില്‍ നിന്ന് ചിത്രം ലീക്കായത്; തുറന്ന് സംസാരിച്ചാല്‍ പലരുടേയും ജീവിതം നഷ്ടമാകുമെന്ന് ബാല; സ്വസ്ഥമായി കഴിയാനാണ് ആഗ്രഹമെന്ന് കോകില

Malayalilife
വീട്ടില്‍ വച്ച് താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചത്; ശസത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിലായപ്പോള്‍ നോക്കാന്‍ ആരും ഉണ്ടായില്ല; ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഫോണില്‍ നിന്ന് ചിത്രം ലീക്കായത്; തുറന്ന് സംസാരിച്ചാല്‍ പലരുടേയും ജീവിതം നഷ്ടമാകുമെന്ന് ബാല; സ്വസ്ഥമായി കഴിയാനാണ് ആഗ്രഹമെന്ന് കോകില

വിവാദങ്ങളുടെ പേരിലാണ് പലപ്പോഴും ബാല വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഈ വിവാദങ്ങളില്‍ നിന്നൊക്കെ മാറി കുടുംബ ജീവിതം നയിക്കാന്‍ നടന്‍ കൊച്ചിയില്‍ നിന്ന് വൈക്കത്തേക്ക് മാറിയതും വാര്‍ത്തയായിരുന്നു.അമ്മാവന്റെ മകളായ കോകിലയെ ജീവിത സഖിയാക്കി സ്വസ്ത ജീവിതം നയിക്കാനാണ് നടന്‍ വൈക്കത്തേക്ക് മാറിയത്.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാലയുടേയും കോകിലയുടേയും ഒരു പഴയകാല ഫോട്ടോ പുറത്ത് വന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബാലയ്ക്കും മുന്‍ ഭാര്യ അമൃത സുരേഷിനും ഒപ്പം കുട്ടിയായ കോകില നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇപ്പോളിതാ ഇതൊക്കെ തന്നെപണം ലക്ഷ്യം വെച്ച് മനപ്പൂര്‍വ്വം തന്നെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോകിലയെ ബോധപൂര്‍വ്വം വേദനിപ്പിച്ച് തന്നെ തളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബാല ആരോപിച്ചിരിക്കുകയാണ്.

ഒരുഅഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. പുറത്തു വന്ന ഫോട്ടോ യഥാര്‍ത്ഥത്തില്‍ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. കോകില അവളുടെ സ്‌നേഹം എന്നെ അറിയിച്ചപ്പോഴാണ് ഈ ഫോട്ടോയും അയക്കുന്നത്.എന്റെ ഫോണില്‍ നിന്നും എങ്ങനെ ആ ഫോട്ടോ പോയി എന്ന് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആരുടെ കൈയ്യിലായിരുന്നു എന്റെ ഫോണ്‍. അതെനിക്ക് അറിയാം. എന്റെ സംസ്‌കാരം കാരണം ഞാന്‍ അത് പറയുന്നില്ല. കോകിലയ്ക്ക് ഇന്‍സ്റ്റഗ്രാം ഉണ്ടായിരുന്നു. അതൊക്കെ ഡിലീറ്റ് ചെയ്തതാണ്. പക്ഷെ അവളുടെ കുടുംബത്തിന്റെ ഏറ്റവും പേഴ്‌സണലായ ഫോട്ടോ അടക്കം പുറത്ത് വന്നു.

അതെങ്ങനെ പോയെന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ നൂറ് ശതമാനം ആരോ ശ്രമിക്കുന്നുണ്ട്. കോകിലയ്ക്ക് എന്നോട് യഥാര്‍ത്ഥ സ്‌നേഹമാണ്. കോകിലയ്ക്ക് ഞാനല്ല, കോകില എനിക്കാണ് ജീവിതം തന്നത്. കോകിലയുടെ മനസ് വേദനിപ്പിച്ച് എന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. കാരണം അവള്‍ കരഞ്ഞാല്‍ ഞാന്‍ കരയും. എന്നെ നേരിട്ട് അടിക്കാനാവില്ല, അപ്പോള്‍ വളഞ്ഞ വഴിയിലൂടെ അടിക്കുക അതാണ് അവരുടെ ലക്ഷ്യം.

ഈ വിവാദങ്ങള്‍ക്ക് ശേഷം അവള്‍ ഭയങ്കര വിഷമത്തിലാണ്. അവള്‍ എന്റെ മുന്‍പില്‍ വെച്ച് കരയില്ല. കഴിഞ്ഞ ദിവസം ഒരു പള്ളിയില്‍ പോയപ്പോള്‍ അവിടെ വെച്ച് അവള്‍ കരയുന്നത് കണ്ടു. എന്തിനാണ് കരയുന്നതെന്ന് ചോദിക്കാന്‍ പോലും സാധിക്കുന്നില്ല. കുറ്റബോധം തോന്നിപ്പോയി എനിക്ക്. യഥാര്‍ത്ഥത്തില്‍ കോകില എന്റെ ജീവിതത്തിലേക്ക് വന്നത് ഞാന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്.

കോകില എനിക്ക് ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്. പ്ലാന്‍ ചെയ്താണ് ഇതൊക്കെയെങ്കില്‍ ഞാന്‍ പ്രതികരിക്കും. എങ്ങനെ ഈ ഫോട്ടോകള്‍ പുറത്തുവന്നു. ആ ഫോട്ടോയില്‍ മോര്‍ഫിംഗ് എങ്ങനെ ചെയ്തു. അത്രയും മോര്‍ഫിങ്ങും കള്ളത്തരവും ചെയ്ത്, കരുതിക്കൂട്ടി ചെയ്യുവാണെങ്കില്‍ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരാണ് ഇതിന്റെ പുറകിലുള്ളത്. ഞാന്‍ ആരെയും കുറ്റം പറയുന്നില്ല. നാല് മാസം എന്റെ ഫോണ്‍ എവിടെ ആയിരുന്നു. അത് മാത്രമാണ് എന്റെ ചോദ്യം. പിന്നെ ഞാനും ഫോട്ടോ ഇടും. കേരളം ഞെട്ടിപ്പോകുന്ന ഫോട്ടോ ഇതല്ല. വേറെയുണ്ട്', എന്നാണ് ബാല പറഞ്ഞത്. 

'ഞാനിപ്പോള്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. പേഴ്‌സണല്‍ ഫോട്ടകളാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ ഫോണില്‍ എടുത്ത ഫോട്ടോസ്. പൊലീസിനെ വിളിച്ചിരുന്നു. സൈബര്‍ സെല്ലില്‍ ഞാന്‍ പരാതിയ കൊടുത്തിട്ടുണ്ട്. ഇതെങ്ങനെ പുറത്തുവന്നെന്ന് ഇപ്പോഴാണ് മനസിലായത്. 

Read more topics: # കോകില ബാല
bala about kokila photo with amritha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES