പുതിയ സിനിമയുടെ പൂനെയിലെ ലൊക്കേഷനിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്മ മമ്മൂട്ടിയുടെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു, മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിലൂടെ cചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയത്. എന്നാലിപ്പോള്‍ ലൊക്കേഷനിലെക്ക് സഹതാരങ്ങളെകൂട്ടി ഡ്രൈവ് ചെയ്യുന്ന മമ്മൂക്കയാണ് പുതിയ വീഡിയോയിലുള്ളത്.
നടന് അസീസ്സ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം ഡ്രൈവ് ചെയ്തു പോകുകയാണ് മമ്മൂട്ടി. മനോഹരമായ യാത്രയില്‍ മനോഹരമായ സംഗീതവും കേട്ട് , മമ്മൂക്കയുടെ കൂടെഎന്നാണ് അസീസ്സ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.
ആന്തോളജി ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ വേണുഗോപാല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രിസ്റ്റഫര്‍ ആണ് അവസാനമായി റിലീസിനെത്തിയ മമ്മൂട്ടി ചിത്രം.
മമ്മൂട്ടിയും റോബി വര്‍ഗ്ഗീസ് രാജും ഒരുമിക്കുന്ന മമ്മൂട്ടി കമ്പനിയുടെ 4-ാമത്തെ സിനിമയുടെ ചിത്രീകരണം ആണ് പൂനെയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.