Latest News

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിപ്പുറം അവതാറിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍; ആദ്യ ദിന ബുക്കിങില്‍ നിന്നുള്ള വരുമാനത്തിലും റെക്കോര്‍ഡിട്ട് ചിത്രം; ജയിംസ് കാമറൂണ്‍ ചിത്രത്തിന് ഗംഭീര സ്വീകരണവുമായി ആരാധകര്‍

Malayalilife
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിപ്പുറം അവതാറിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍; ആദ്യ ദിന ബുക്കിങില്‍ നിന്നുള്ള വരുമാനത്തിലും റെക്കോര്‍ഡിട്ട് ചിത്രം; ജയിംസ് കാമറൂണ്‍ ചിത്രത്തിന് ഗംഭീര സ്വീകരണവുമായി ആരാധകര്‍

ലോകസിനിമാ പ്രേമികള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് അവതാര്‍ 2. പ്രതീക്ഷിച്ചത് പോലെ തന്നെ തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിപ്പുറം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ടൊറന്റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം എന്നിവയിലൂടെ  ചിത്രം ചോര്‍ന്നിരിക്കുന്നു എന്ന തരത്തിലുളള വിവരങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  അതേസമയം വ്യാജപതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട് എങ്കില്‍ തന്നെ അത്  ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍  വിലയിരുത്തിയിരിക്കുന്നത്. 

ബിഗ് സ്‌ക്രീനില്‍ എപ്പോഴും ദൃശ്യവിസ്മയങ്ങള്‍ കാട്ടാറുള്ള ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ഒന്നാണ് എന്നതിനാല്‍ അത് മൊബൈലിലോ ലാപ്ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല എന്നാണ് നിലവിലുളള വിലയിരുത്തല്‍.

ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മുന്‍കൂട്ടി ആരംഭിച്ച റിസര്‍വേഷന് വന്‍ പ്രതികരണമാണ് കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചിരുന്നു. തരണ്‍ ബുധനാഴ്ച നല്‍കിയ കണക്ക് പ്രകാരം ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസത്തേക്ക് ചിത്രത്തിന്റെ നാലര ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കിയ നേട്ടം എത്രയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്.

അവതാര്‍ പുറത്തിറങ്ങി 13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച മൌത്ത് പബ്ലിസിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിച്ചിട്ടുളളത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് കൂടുതല്‍ ആവേശകരമായ പ്രതികരണം ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ തെന്നിന്ത്യയില്‍ നിന്ന് 17.19 കോടിയും ഉത്തരേന്ത്യയില്‍ നിന്ന് 11.97 കോടിയുമാണ് ചിത്രം നേടിയതെന്ന് സിനിട്രാക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്.

എന്നാല്‍ ചിത്രത്തിന്‍രെ പ്രദര്‍ശനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കുമായി എത്തിയിരുന്നെങ്കിലും പിന്നീട് ഫിയോക്കും വിതരണക്കാരും തമ്മില്‍ ധാരണയില്‍ എത്തുകയായിരുന്നു. ആദ്യത്തെ രണ്ടാഴ്ചയിലെ തിയേറ്റര്‍ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയേറ്ററുടമകളും പങ്കിടാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഈ രണ്ട് ആഴ്ചകള്‍ക്കു  ശേഷമാകും പിന്നീട്  തുല്യമായി വീതിക്കുക.

മുമ്പ് അറുപത് ശതമാനം വിഹിതം വേണമെന്ന നിലപാടാണ് വിതരണക്കാര്‍  എടുത്തിരുന്നത്. എന്നാല്‍ ഇതില്‍ അഭിപ്രായ വ്യത്യാസം നേരിട്ടതോടെയാണ്  കേരളത്തില്‍  സിനിമപ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് തീരുമാനം എടുക്കുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ രമ്യതയിലെത്തുകയും ധാരണയിലാവുകയും ചെയ്ത  സാഹചര്യത്തില്‍ സിനിമ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിക്കുകയായിരുന്നു

Read more topics: # അവതാര്‍ 2
avatar 2 pirated copy leaked

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES