Latest News

ആറ്റുകാല്‍ ദേവസ്വം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി; ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടകനായി എത്തിയ മെഗാതാരത്തിനെ ആറ്റുകാലില്‍ എതിരേറ്റത് പതിനായിരങ്ങള്‍; പൊലീസ് നിയന്ത്രണങ്ങളും തകര്‍ത്ത് ജനസാഗരം തള്ളിക്കയറി; സ്വര്‍ണപതക്കവും പൊന്നാടയും ചാര്‍ത്തി താരത്തിനെ ആദരിച്ചപ്പോള്‍ ഹൃദ്യനായി സംസാരിച്ച് മമ്മൂട്ടിയും

m s sambhu
ആറ്റുകാല്‍ ദേവസ്വം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി; ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടകനായി എത്തിയ മെഗാതാരത്തിനെ ആറ്റുകാലില്‍ എതിരേറ്റത് പതിനായിരങ്ങള്‍; പൊലീസ് നിയന്ത്രണങ്ങളും തകര്‍ത്ത് ജനസാഗരം തള്ളിക്കയറി; സ്വര്‍ണപതക്കവും പൊന്നാടയും ചാര്‍ത്തി താരത്തിനെ ആദരിച്ചപ്പോള്‍ ഹൃദ്യനായി സംസാരിച്ച് മമ്മൂട്ടിയും

റ്റുകാല്‍ ദേവസ്വം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം നടന്‍ മമ്മൂട്ടി ഏറ്റുവാങ്ങി. ഉത്സാവഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടകനായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയത്.  ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആദ്യമായിട്ടാണ് എത്തുന്നതെന്നും  ഉദ്ഘാടകനായി ക്ഷണിച്ചവരോട് നന്ദിയും രേഖപ്പെടുത്തുന്നതായി ക്ഷേത്രം ട്രസ്റ്റിന്റെ സമ്പൂര്‍ണകലാ സംഭാവനയ്ക്കുള്ള പുരസാകാരം വാങ്ങിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത്. 

മധ്യതിരുവിതാംകൂറില്‍ ജനിച്ച എനിക്ക് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നതായിട്ടാണ് പത്മശ്രി മമ്മൂട്ടി പ്രതികരിച്ചത്. താന്‍ ഉദ്ഘാടകനായി എത്തിയ ഒരു പൊതുപരിപാടിയില്‍ ആദ്യമായിട്ടാണ് ഇത്രജനങ്ങള്‍ എത്തുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ശബരിമല എന്നു പറയുന്ന ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞു. 

ടെലിവിഷന്‍ അവതാരകായയ മീരയാണ് പ്രോഗ്രാമില്‍ അവതാരികയായി എത്തിയത്.ബാരിക്കേഡുകള്‍ സ്ഥാപിച്ചും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്. പൊതു സമ്മേളനത്തില്‍ മമ്മൂട്ടിയെ പൊന്നാട ചാര്‍ത്തിയും സ്വര്‍ണപതക്കം അണിയിച്ചും ആദരിച്ചു. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നതിലും വിധം ജനപ്രവാഹം തന്നെയാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്.

വൈകിട്ട് പ്രധാനവേദിയില്‍ ആരംഭിച്ച ആഘോഷചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ്  അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികള്‍ നടന്നത്. മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നു എന്നതിനാല്‍ തന്നെ താരത്തിനെ കാണാനായി പതിനായിരക്കക്കിന് ആളുകളാണ് ഉദ്ഘാടനവേദിയില്‍ തടിച്ചുകൂടിയത്. പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിച്ചു. 

എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ക്ഷണിച്ചത്.'' ചടങ്ങില്‍പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിച്ചു.ഫെബ്രുവരി 20നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുക. പ്രധാനവേദയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ വൈക്കം വിജയലക്ഷ്മിയുട നേതൃത്വത്തിലുള്ള സംഗീത കച്ചേരിയും നടന്നു. 

Read more topics: # attukal ponkala mammotty visit
attukal ponkala mammotty visit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES