Latest News

പറ്റിച്ച ക്യാഷ് തിരിച്ച് ചോദിച്ചാല്‍ ഭീഷണി; ഷംനാ കാസിമിന്റെ ഭര്‍ത്താവ് ഇട്ട  വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട്  മജ്സിയാ ഭാനു; ഇരുവരും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക്

Malayalilife
പറ്റിച്ച ക്യാഷ് തിരിച്ച് ചോദിച്ചാല്‍ ഭീഷണി; ഷംനാ കാസിമിന്റെ ഭര്‍ത്താവ് ഇട്ട  വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട്  മജ്സിയാ ഭാനു; ഇരുവരും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക്

പ്രണയിച്ചു വിവാഹിതരായവരാണ് ഷംനാ കാസിമും ഷാനിദും. ദുബായിലെ വമ്പന്‍ ബിസിനസുകാരനായ ഷാനിദിന് സിനിമാക്കാരുമായുള്ള ബന്ധമാണ് ഷംനാ കാസിമിലേക്ക് എത്തിച്ചത്. സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ദുബായ് മലയാളികള്‍ക്കിടയിലും ഷാനിദ് വളരെ സജീവമാണ്. ആദ്യം പരിചയവും പിന്നീട് സൗഹൃദത്തിലേക്ക് എത്തുകയും അതു പ്രണയമായി വളരുകയും ആയിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ ഒരു മകനും ജനിച്ചു. 

ഇതുവരെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയിരുന്ന ഇരുവരേയും കുടുക്കി രണ്ടു ദിവസം മുമ്പാണ് മുന്‍ ബിഗ്ബോസ് താരവും ബോഡി ബില്‍ഡറുമായ മജ്സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എത്തിയത്. ഇപ്പോഴിതാ, ഷാനിദിന് തട്ടിപ്പിന്റെ മാത്രമല്ല, ഭീഷണിയുടേയും മുഖമുണ്ടെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് മജ്സിയ. ഇതിനായി പങ്കുവച്ചത് ഷാനിദുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ്.

ജെബിഎസ് ഷാനിദ് ജെബിഎസ് ഗ്രൂപ്പ് എന്ന വാട്സാപ്പ് നമ്പറില്‍ നിന്നുമാണ് മജ്സിയയ്ക്ക് മെസേജ് അയച്ചിരിക്കുന്നത്. യെസ് പറയൂ എന്ന മജ്സിയയുടെ മെസേജിന് ഷാനിദ് അയച്ച രണ്ടു ശബ്ദ മറുപടികളും ഷാനിദ് തന്നെ ഡിലിറ്റ് ചെയ്തത് കാണാം. തുടര്‍ന്ന് മജ്സിയ നല്‍കിയ വോയിസ് മെസേജിന് ഞാന്‍ പണി തുടങ്ങിയിട്ടുണ്ട് എന്നാണ് ഷാനിദ് അയച്ചിരിക്കുന്നത്. മാത്രമല്ല, വെയിറ്റ് ആന്റ സീ എന്നും ഇന്‍ഷാ അന്‍ഷാ സീ കേരളാ ഹൈക്കോര്‍ട്ട് എന്നുമാണ് ഷാനിദ് മറുപടി ഇട്ടിരിക്കുന്നത്. പറ്റിച്ച കാഷ് തിരിച്ചു ചോദിച്ചാല്‍ ഭീഷണി, പണി തുടങ്ങിയിട്ടുണ്ട്. അതും കേരളാ ഹൈക്കോര്‍ട്ടില്‍ എന്നൊക്കെ എന്ന ക്യാപ്ഷനോടെയാണ് സ്റ്റോറിയായി മജ്സിയ വാട്സാപ്പ് ചാറ്റ് പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മജ്‌സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഷംനയ്ക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വന്‍ ബിസിനസ് ഗ്രൂപ്പിനും എതികെയുണ്ടായത്.  ദയവായി എന്റെ കാശ് തിരിച്ചു തരൂ എന്ന് കുറിച്ച് ഷാനിദിന്റെയും ബിനിസ് ഗ്രൂപ്പിന്റേയും ഷംനയുടേയും ഇന്‍സ്റ്റഗ്രാം പേജുകള്‍ അടക്കം മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള സ്റ്റോറിയാണ് മജ്‌സിയ പങ്കുവച്ചത്. 

വിവിധ തരത്തിലുള്ള വിസാ സര്‍വ്വീസുകളടക്കം സിനിമാ താരങ്ങളുമായും ബിസിനസുകാരുമായും രാഷ്ട്രീയക്കാരുമായുമെല്ലാം വമ്പന്‍ ഇടപാടുകള്‍ നടത്തുന്ന ബിസിനസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റേത്.ദുബായില്‍ തുടങ്ങിയ പുതിയ ഡാന്‍സ് സ്റ്റുഡിയോയുടെ വിശേഷങ്ങളുമായി ഷംനാ കാസിം സജീവമാകവേയാണ് കുടുംബത്തെ തേടി ബിഗ്‌ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയത്. 

majsiya bhanu against shamna husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES