ഈ മുറീന്ന് പുറത്തിറങ്ങിയാ പിന്നെ നീ എനിക്കൊരു ഓര്‍മ്മയാ; സണ്‍ഡേ ഹോളിഡേ സിനിമയുടെ ഓര്‍മ്മ പങ്കുവച്ച് ആസിഫലി 

Malayalilife
ഈ മുറീന്ന് പുറത്തിറങ്ങിയാ പിന്നെ നീ എനിക്കൊരു ഓര്‍മ്മയാ; സണ്‍ഡേ ഹോളിഡേ സിനിമയുടെ ഓര്‍മ്മ പങ്കുവച്ച് ആസിഫലി 

ലയാളസിനിമയിലെ ഫീല്‍ ഗുഡ് മൂവികളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ അധികവും ഉണ്ടാവു ആസിഫലി ചിത്രങ്ങളാകും. ചെറിയ റോളുകളിലൂടെ സിനിമയിലെക്കെത്തി പിന്നീട് നായകനായും വില്ലനായുമെല്ലാം തിളങ്ങിയ നടനാണ് ആസിഫലി. താരത്തിന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നാണ് സണ്‍ഡേ ഹോളിഡേ. അപര്‍ണ ബാലുമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.  സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ 'സണ്‍ഡേ ഹോളിഡേ' മേക്കിങ്ങു കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ടു നിന്നിരുന്നു. തീയേറ്ററുകളില്‍ പ്രേക്ഷകരും നിരൂപകരുമടക്കം ചിത്രത്തിന് മികച്ച റേറ്റിങ്ങും പ്രതികരണവുമാണ് നല്‍കിയത്. ചിത്രം റിലീസ് ചെയ്തിട്ട് ഇന്നലെയാണ് മൂന്ന് വര്‍ഷം തികഞ്ഞത്. 

തന്റെ ഹിറ്റ് ചിത്രത്തിന്റെ റിലീസിന്റെ വാര്‍ഷികത്തില്‍ ആസിഫലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ താരത്തിന് സിനിമയോടുള്ള ഇഷ്ടം വെളിവാക്കുന്നതാണ്. ചിത്രത്തില്‍ ആസിഫ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അമല്‍ എന്നായിരുന്നു. അമലിന്റെ ഒരു സുപ്രസിദ്ധ ഡയലോഗ് കുറിച്ചുകൊണ്ടാണ് ആസിഫ് ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നത്.

'ഒരുപാട് ഇഷ്ടമുണ്ടാര്‍ന്നവര്‍ എന്ത് ചതി ചെയ്‌തെന്നു പറഞ്ഞാലും നമുക്കവരെ കൊല്ലാനൊന്നും പറ്റില്ലല്ലോ. ഈ മുറീന്ന് പുറത്തിറങ്ങിയാ പിന്നെ നീ എനിക്കൊരു ഓര്‍മ്മയാ... വെറും ഒരു ഓര്‍മ.. ! -അമല്‍. എന്നാണ് ആസിഫലി കുറിച്ചത്. കരിയറിലെ ഈ വജ്രത്തിന്റെ മൂന്ന് വര്‍ഷം ആഘോഷമാക്കുകയാണ് ഇന്ന്. ഇതൊരു വലിയ വിജയമാക്കി തീര്‍ത്ത എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ആസിഫ് ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീനിവാസന്‍, സിദ്ദിക്ക്, ലാല്‍ ജോസ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അപര്‍ണ്ണ ബാലമുരളി, ആശ ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


 

Read more topics: # asifali,# social media,# post goes,# viral
asifali social media post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES