ഒരിക്കല്‍ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററില്‍ എത്തുമ്പോള്‍ അങ്ങോട്ടു യുവ തലമുറ ഓടികയറി ആഘോഷമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാള സിനിമയിലെ ട്രെന്‍ഡ്. സ്പടികത്തില്‍ തുടങ്ങി രാവണപ്രഭുവില്‍ എത്തി നില്‍ക്കുന്നു. ഇപ്പോഴിത ജനപ്രിയ നായകന്‍ ദിലീപിന്റെ കല്യാണ രാമനും റീ റിലീസിന് ഒരുങ്ങുന്നു.
2002 ഇല്‍ പുറത്തിറങ്ങിയ കോമഡി എന്റര്‍ടൈനര്‍ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മ്മാണം ചെയ്ത ഈ ചിത്രം ലാല്‍ തന്നെ യാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും. ദിലീപ്, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ലാല്‍, നവ്യ നായര്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ സലിം കുമാര്‍,ഇന്നസെന്റ്,ബോബന്‍ ആലുമ്മൂടന്‍,ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ദിലീപ്,സലിം കുമാര്‍, ഇന്നസെന്റ് എല്ലാരും കോമഡികള്‍ കൊണ്ട് മത്സരിച്ച് അഭിനയിച്ച സിനിമ. സോഷ്യല്‍ മീഡിയ കാലത്തിനു മുന്‍പേ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ഈ സിനിമയിലെ ഡയലോഗുകള്‍ എല്ലാം. ഷര്‍ട്ട് മുതല്‍ ചുരിദാര്‍ വരെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു.
4Kഅറ്റ്‌മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതന്‍, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് കല്യാണരാമന്‍.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ബേണി ഇഗ്‌നേഷ്യസ് ആണ്.
ഛായാഗ്രഹണം പി സുകുമാര്‍.
മികച്ച 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തു വിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 4k റിമാസ്റ്ററിങ് നിര്‍മാണം :ദീപക് ദിനേശ്, ആല്‍ബര്‍ട്ട് ലൈസണ്‍ ടി,ക്രീയേറ്റീവ് വിഷനറി ഹെഡ് - ബോണി അസ്സനാര്‍,
ഡിസ്ട്രിബൂഷന്‍ ഹെഡ് - ബിനോയ് സി ബാബു,ജിബിന്‍ ജോയ്,
പി ആര്‍ ഓ. ഐശ്വര്യ രാജ്