Latest News

ഫോളേവേഴ്‌സിന് പിന്നില്‍ അച്ഛനും അമ്മയും; ആഹാരം ഉണ്ടാക്കിയാല്‍ ആദ്യം ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് അച്ഛന്; വിശേഷങ്ങള്‍ പങ്കുവച്ച് ബിന്ദുപണിക്കരുടെയും സായ്കുമാറിന്റെയും മകള്‍ അരുന്ധതി

Malayalilife
 ഫോളേവേഴ്‌സിന് പിന്നില്‍ അച്ഛനും അമ്മയും; ആഹാരം ഉണ്ടാക്കിയാല്‍ ആദ്യം ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് അച്ഛന്; വിശേഷങ്ങള്‍ പങ്കുവച്ച് ബിന്ദുപണിക്കരുടെയും സായ്കുമാറിന്റെയും മകള്‍ അരുന്ധതി

ലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട. നടന്‍ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ.് ബിന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുദ്ധതിയുടെ വീഡിയോകള്‍ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറുന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത്  കൂടിയാണ് കല്യാണി.

ഡാന്‍സില്‍ സജീവയായ താരം  തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവച്ച് എത്താറുണ്ട്. നിരവധി ആരാധകരാണ് കല്യാണിക്ക് ഉളളത്. ദിവസങ്ങള്‍ക്ക് മുന്‍പ് കല്യാണിയുടെ ബ്രൈഡല്‍ ലുക്കിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി. 

നൃത്തത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചുമൊക്കെ വാചാലയായെത്തിയിരിക്കുകയാണ് കല്യാണി. ജാംഗോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് കല്യാണി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഡബ്‌സ്മാഷ് ചെയ്യാറുണ്ടായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഡബ്‌സ്മാഷ് ചെയ്യണമെന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളെല്ലാം സജീവമായിരുന്നു. അതിന് ശേഷം മ്യൂസിക്കലിയിലേക്ക് മാറുകയായിരുന്നു. ഒരു വീഡിയോ ചെയ്ത് 40 ലൈക്ക് കിട്ടിയാല്‍ സംഭവമായിരുന്നു. ഞാനും എന്റെ സുഹൃത്തായ കൃപയുമായിരുന്നു എല്ലാം ചെയ്‌തോണ്ടിരുന്നത്. 

ഇതിനിടയിലാണ് ടിക് ടോക് വന്നത്.സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല. അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫീച്ചേഴ്‌സൊക്കെ നോക്കിയിരുന്നു. സായിച്ഛന്റെ മുഖം കാണിച്ചു വീഡിയോ ചെയ്ത് തുടങ്ങി. 300 ലൈക്കൊക്കെയുണ്ടായിരുന്നു. ഒരു പുതുവത്സര ദിനത്തില്‍ വീട്ടില്‍ കസിന്‍സെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാല്‍ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു. അന്ന് കസിനും ഞാനും ആ പാട്ട് പാടി വീഡിയോ ചെയ്തു. അച്ഛന്‍ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി. നീളത്തില്‍ ലൈക്കായിരുന്നു. 14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്.

 എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു.ടിക് ടോക് ടൈംപാസിനായി ചെയ്ത് തുടങ്ങിയതാണ്. പിന്നെ അത് കേറിപ്പോയി. കുക്കിങ്ങിലും താല്‍പര്യമുണ്ട്. ആദ്യം ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് അച്ഛനാണ്. അച്ഛന്‍ ജനുവിനായിട്ട് അഭിപ്രായം പറയും. ഞാന്‍ ഇതുവരെ കുക്ക് ചെയ്തതില്‍ ഒന്നും മോശമാണെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല. താരപുത്രിയും അഭിനയത്തിലേക്ക് എത്തുമോ എന്നായിരുന്നു ആരാധകരുടെ ആകാംഷ. അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതില്‍ വലിയ താല്‍പര്യമില്ല. എന്റെ ഉള്ളില്‍ അങ്ങനെയൊരു പാഷനില്ല. ഭാവിയില്‍ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്. ഇപ്പോള്‍ തേവര സേക്രട് ഹാര്‍ട്സ് കോളേജില്‍ ബികോമിന് പഠിക്കുകയാണ് കല്യാണി.ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരണപ്പെടുന്നത്. 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.

arundathi daughter of bindu panicker and saikumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES