അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം ഒടിടിയില്‍;സീ 5ല്‍  ഡിസംബര്‍ 23 മുതല്‍ ചിത്രമെത്തും

Malayalilife
 അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം ഒടിടിയില്‍;സീ 5ല്‍  ഡിസംബര്‍ 23 മുതല്‍ ചിത്രമെത്തും

പര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ വളരെ നല്ല പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ഇനി ഉത്തരം. സുധീഷ് രാമചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇനി ഉത്തരം എന്ന മികച്ച ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഒരു ക്രൈം ത്രില്ലര്‍ ഗണത്തില്‍പെട്ട ചിത്രമാണ് ഇനി ഉത്തരം. ചിത്രത്തില്‍ ജാനകി എന്ന കഥാപാത്രത്തെ ആണ് അപര്‍ണ അവതരിപ്പിക്കുന്നത്.

ഒടിടി റിലീസ് സി5നാണ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 23 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അപര്‍ണ ബാലമുരളിയും കലാഭവന്‍ ഷാജോമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തുന്നത്. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ്  മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്.

എ ആര്‍ ബി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രഞ്ജിത്ത് ഉണ്ണിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്.

എഡിറ്റര്‍-ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍, കല-അരുണ്‍ മോഹനന്‍, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍, പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 Spell, പി ആര്‍ ഒ-എ എസ് ദിനേശ്, ആതിര ദില്‍

aparna balamurali starrer ini utharam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES