Latest News

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി അനുശ്രി; ഗൃഹപ്രവേശത്തിന് എത്തി ദിലിപും ലാല്‍ ജോസും ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും അടഭങ്ങിയ താരനിര; വീഡിയോയിലൂടെ സന്തോഷം പങ്ക് വച്ച് നടി

Malayalilife
കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി അനുശ്രി; ഗൃഹപ്രവേശത്തിന് എത്തി ദിലിപും ലാല്‍ ജോസും ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും അടഭങ്ങിയ താരനിര; വീഡിയോയിലൂടെ സന്തോഷം പങ്ക് വച്ച് നടി

മലയാള സിനിമയിലെ മിക്ക താരങ്ങള്‍ക്കും കൊച്ചിയില്‍ സ്വന്തമായി ഫ്‌ളാറ്റോ, വീടോ ഉള്ളവരാണ്. ഇപ്പോഴിതാ ആ കുട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടി അനുശ്രീയും. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ ആണ് നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളെല്ലാം അനുവിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അത് കൂടാതെയാണ് ഈ സ്വപ്നഭവനം.

അനുശ്രീ നായര്‍, എന്റെ വീട്' എന്ന് വീടിന്റെ മുന്നില്‍ നെയിംപ്ളേറ്റ് കാണാം. ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ്, അതിഥി രവി, അപര്‍ണ ബാലമുരളി, വിഷ്ണു ഉണ്ണികൃഷ്ണന്‍ , ദിലീപ് തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭര്‍ത്താവുമൊത്ത് നടി സ്വാസിക പങ്കെടുത്ത ചടങ്ങു കൂടിയായി അനുശ്രീയുടെ 'എന്റെ വീടിന്റെ' തുടക്കം. നിരവധി ആരാധകര്‍ അനുശ്രീയ്ക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ഇട്ടിട്ടുണ്ട്.

ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. ശേഷം പ്രേക്ഷക പീതി നേടിയ ഒത്തിരി സിനിമകളില്‍ താരം തിളങ്ങി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

Read more topics: # അനുശ്രീ
anusree home housewarming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക