സിനിമാആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മോഹല്‍ലാല്‍ നായകനായി എത്തുന്ന ദൃശ്യം 2. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷൂട്ടിങ് വിശേഷങ്ങള്‍ താരങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. മോഹന്‍ലാലിന്റെ ലൊക്കേഷനിലേക്കുള്ള വരവിന്റെ വിഡിയോ ആരാധകര്‍ ആഘോഷമാക്കി.
താരത്തിന്റെ ഷര്‍ട്ടിന്റെ വില പോലും വാര്‍ത്തയായിരുന്നു. ഓരോ ദിവസം കഴിയുംതോറും ലാലേട്ടന്‍ ചെറുപ്പമാകുന്നുവെന്നാണ് വീഡിയോ കണ്ടവരൊക്കെ പറഞ്ഞത്. ആ ലുക്കിന് പിന്നിലുള്ള രഹസ്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് നടി അന്‍സിബ ഹസ്സന്‍. പാല്‍ക്കഞ്ഞി മാത്രമാണ് താരം ആ സമയത്ത് കഴിച്ചിരുന്നതെന്നാണ് അന്‍സിബ പറയുന്നത്.
'ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ എല്ലാവരും സെറ്റില്‍ തന്നെയായിരുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ട് നടന്നത്. ലാലേട്ടന്‍ ദിവസവും വരുന്നത് കാണാന്‍ ഞങ്ങള്‍ എല്ലാവരും കാത്തിരിക്കും.ലാലേട്ടന്‍ ദൃശ്യം 2 ഷൂട്ട് സമയത്ത് ഡയറ്റിങ്ങിലായിരുന്നു. പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേര്‍ക്കാതെ. ലൊക്കേഷന്‍ ഭക്ഷണം കഴിച്ച് മടുത്തപ്പോള്‍ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു.
അപ്പോള്‍ ലാലേട്ടന്‍ കിട്ടാവുന്നതില്‍ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നു. പക്ഷേ അദ്ദേഹം പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചതെന്നാണ് അന്‍സിബ പറഞ്ഞു. മുന്‍പും ലാലേട്ടന്റെ ഭക്ഷണവും ആഹാരരീതിയുമൊക്കെ ചര്‍ച്ചയാകാറുണ്ട്. ശരീരം ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതചര്യ.