ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റില്‍ നിന്ന് തനിക്കും മക്കള്‍ക്കും നേരിട്ട പീഡനങ്ങള്‍ തുറന്ന പറഞ്ഞ് ആഞ്ജലീന ജോളി. 2016ല്‍ നടന്ന വിവാഹമോചനക്കേസില്‍ ബ്രാഡ് പിറ്റില്‍ നിന്ന് ഗാര്‍ഹീക പീഡനം നേരിട്ടിട്ടുണ്ട് എന്നു മാത്രമായിരുന്നു കോടതിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബ്രാഡ് പിറ്റിന്റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുന്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുന്നത്.
2016ല്‍ ഒരു സ്വകാര്യ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ഇരുവര്‍ക്കുമിടയില്‍ നടന്ന സംഭവമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ബിസിനസിലെ ഷെയര്‍ തനിക്ക് നല്‍കണമെങ്കില്‍ കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖയില്‍ ഒപ്പ് വച്ചിരുന്നുവെന്നും അതിനാലാണ് ബ്രാഡ് പിറ്റിന്റെ പീഡനങ്ങളെ കുറിച്ച് പുറത്ത് പറയാതിരുന്നത് എന്നും ആഞ്ജലീന പറയുന്നു.
മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ഉപദ്രവിച്ചു. തങ്ങളുടെ ആറ് മക്കളില്‍ ഒരാളെ ബ്രാഡ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചു. തന്റെ തലയിലൂടെ കടന്ന് പിടിച്ച് ഉലച്ചു, തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചു എന്നും ആഞ്ജലീന വിശദമാക്കി. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും ബ്രാഡിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു എന്നും നടി ആരോപിക്കുന്നു. 2016-ലെ വിമാന യാത്രയ്ക്ക് പിന്നാലെയാണ് ആഞ്ജലീന വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കിയത്.
ആഞ്ജലീനയുടെ ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ബ്രാഡ് പിറ്റിന്റെ അഭിഭാഷകര്‍ തയാറായിട്ടില്ല. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ് സ്മിത്തിന്റെ സെറ്റില്‍ വെച്ചാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മില്‍ പ്രണയത്തിലാകുന്നത്. രണ്ട് പ്രണയത്തിന് വിവാഹതരാവുകയും ശേഷം 2016 സെപ്റ്റംബറില്‍ വേര്‍പിരിഞ്ഞു. പരസ്പരം ഒന്നിച്ചുപോകാന്‍ സാധിക്കാത്ത തരത്തിലുള്ള വ്യത്യാസങ്ങളാണ് ഇവരുടെ പിളര്‍പ്പിന് കാരണമെന്ന് നടി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.