കൈയില്‍ വെറ്റില ചെല്ലവും പിടിച്ച് വെള്ള മുണ്ടും ചുവപ്പ് ബ്ലൗസും ധരിച്ച് ബോള്‍ഡ് ആന്റ് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനശ്വര രാജന്‍; കടല്‍ത്തീരത്ത് നിന്നുള്ള നടിയുടെ പുതിയ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍

Malayalilife
കൈയില്‍ വെറ്റില ചെല്ലവും പിടിച്ച് വെള്ള മുണ്ടും ചുവപ്പ് ബ്ലൗസും ധരിച്ച് ബോള്‍ഡ് ആന്റ് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനശ്വര രാജന്‍; കടല്‍ത്തീരത്ത് നിന്നുള്ള നടിയുടെ പുതിയ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍

ബാലതാരമായി എത്തി വളരെ പെട്ടെന്ന് നായിക നിരയിലേയ്ക്ക് ഉയര്‍ന്നയാളാണ് അനശ്വര രാജന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' സിനിമയിലെ മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയുടെ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ചുവന്ന ബ്ലൗസ് ധരിച്ച് ബോള്‍ഡ് ലുക്കിലാണ് അനശ്വര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടല്‍ത്തീരത്ത് നിന്നാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഉത്തരേന്ത്യന്‍ ലുക്ക് തോന്നിപ്പിക്കും താരത്തെ കണ്ടാല്‍. വെറ്റില മുറുക്കി, വസ്ത്രത്തിലും മേക്കപ്പിലുമെല്ലാം വ്യത്യസ്തതയുമായാണ് താരമെത്തിയിരിക്കുന്നത്. ഇടത് കൈയില്‍ ചുവന്ന കുപ്പിവളകളും കാലില്‍ കറുത്ത ചരടുമല്ലാതെ മറ്റ് ആഭരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.

ഐശ്വര്യയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആഷിഷ് മരയ്ക്കാറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആലിയ ഭട്ട് ലൈറ്റ് എന്നതടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ളത്. താരങ്ങളായ ഐശ്വര്യ ലക്ഷ്മി, സാനിയ, മമിത ബൈജു, അനിഖ എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'ഉദാഹരണം സുജാത'യില്‍ മഞ്ജു വാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. 'എവിടെ', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍- ജിബു ജേക്കബ് ടീമിന്റെ 'ആദ്യരാത്രി'യിലും അനശ്വര അഭിനയിച്ചിരുന്നു

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായ മലയാള സിനിമ 'മൈക്ക് ആണ് അനശ്വരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പുതുമുഖ താരം രഞ്ജിത്ത് സജീവായിരുന്നു നായകന്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത അനശ്വരയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഹിന്ദി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ് അനശ്വര. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2 ആണ് അനശ്വരയുടെ പുതിയ ചിത്രം. നടി പ്രിയ വാര്യരും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ടി സീരിസ് നിര്‍മിക്കുന്ന ചിത്രം 2023 മെയ് 12 ന് തിയേറ്ററുകളിലെത്തും. രാധിക റാവൂ, വിനയ് സപ്രു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

anaswara rajan new photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES