ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലുള്ള നടിയാണ് അനന്യ പാണ്ഡെ. അനന്യയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനുവാദം കൂടാതെ ഒരു ആരാധകന്‍ അനന്യയെ സ്പര്‍ശിക്കുന്നതും ആരാധകന്റെ മോശം പെരുമാറ്റത്തില്‍ താരം അസ്വസ്ഥയാകുന്നതും വിഡിയോയില്‍ കാണാം.
കറുപ്പ് നിറത്തിലുള്ള ഒരു ഗൗണിലാണ് അനന്യ വിഡിയോയില്‍ ഉള്ളത്. താരം നടന്നു പോകുന്നതിനിടെ ഒരു ആരാധകന്‍ അടുത്ത എത്തുന്നതും അനന്യയെ സ്പര്‍ശിച്ച് ഫോട്ടോയ്ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതുമാണ് വീഡിയോയില്‍.
അനുവാദം കൂടാതെ ശരീരത്തില്‍ സ്പര്‍ശിച്ചതില്‍ അനന്യ അസ്വസ്ഥയാകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആരാധകന്റെ പെരുമാറ്റം മോശമാണ് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം പറഞ്ഞത് അനന്യ ധരിച്ച വസ്ത്രത്തെകുറിച്ചാണ്. താരത്തിന്റെ വസ്ത്രം ശരീരം പ്രദര്‍ശിപ്പിക്കുന്നതാണ് എന്നാണ് ഉയരുന്ന വിമര്‍ശനം.
മാത്രമല്ല, ഗൗണിന്റെ നെക്ക് ആവശ്യത്തിലധികം ഇറക്കമുള്ളതാണെന്നും അതിനാലാണ് അവര്‍ എപ്പോഴും ഫോണ്‍ ഉപയോഗിച്ച് ക്ലീവേജ് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് എന്നുമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2'വിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 'ലൈഗര്‍' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ച അനന്യയെ ഭാവിയിലെ മുന്‍നിര നായികമാരില്‍ ഒരാളായാണ് കാണുന്നത്.