അവരവര്‍ക്ക് ഇഷ്ടമുള്ളത് പോലെ നമ്മളെ അവര്‍ക്ക് വിധിക്കാന്‍ വിടുന്നത് രസമുള്ള കാര്യമാണ്; കറുത്ത നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് വിമര്‍ശകര്‍ക്ക് മറുപടിയുമായി അമൃത സുരേഷിന്റെ കുറിപ്പ്

Malayalilife
അവരവര്‍ക്ക് ഇഷ്ടമുള്ളത് പോലെ നമ്മളെ അവര്‍ക്ക് വിധിക്കാന്‍ വിടുന്നത് രസമുള്ള കാര്യമാണ്; കറുത്ത നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് വിമര്‍ശകര്‍ക്ക് മറുപടിയുമായി അമൃത സുരേഷിന്റെ കുറിപ്പ്

മൃത സുരേഷും ഗോപി സുന്ദറുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന താരങ്ങള്‍. പ്രണയം വെളിപ്പെടുത്തിയത് മുതല്‍ അനുകൂലിക്കുന്നവരും ഇരുവരെയും രൂക്ഷമായി വിമര്‍ശിക്കുന്നവരും ഏറെയാണ്. വിവാദങ്ങളോട് കാര്യമായ പ്രതികരണങ്ങളൊന്നും നടത്താറില്ലെങ്കിലും ഇരുവരും ഇടയ്ക്കിടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങളും കമന്റുകളുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ തങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഒരു കുറിപ്പെഴുതിയിരിക്കുകയാണ് അമൃത.

'നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് നമ്മള്‍ സ്വയം പ്രതിരോധിക്കുന്നത്  അതിനെ വിട്ടു കളയുക. ഒന്നും പറയാന്‍ നില്‍ക്കണ്ട. അവരവര്‍ക്ക് ഇഷ്ടമുള്ളത് പോലെ നമ്മളെ അവര്‍ക്ക് വിധിക്കാന്‍ വിടുന്നത് രസമുള്ള കാര്യമാണ്.' അമൃതയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. പോസ്റ്റിന് താഴെ ഗോപിസുന്ദറിനെ തിരക്കിയ ആരാധകന് മറുപടിയായി ഇരുവരും ഒന്നിച്ചുള്ള ചിത്രവും അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിമര്‍ശകര്‍ക്കെതിരെ ഗോപിസുന്ദര്‍ നല്കിയ മറുപടി ഇങ്ങനെയാണ്.  പൊതുവേ സൗമ്യതയോടെ പെരുമാറുന്നയാളാണ് താനെന്നും ദേഷ്യം വന്നാലും മുഖത്ത് ചിരിയുണ്ടാവുമെന്നും ഗോപി സുന്ദര്‍ പറഞ്ഞു. 'സൈലന്റ് കില്ലറാണ്, സൗമ്യമായി ചിരിച്ചുകൊണ്ട് തന്നെ കൊല്ലും. വിമര്‍ശകരോടുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്. വര്‍ക്കിന്റെ കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങള്‍ പേഴ്‌സണലായിത്തന്നെ വെക്കാനിഷ്ടപ്പെടുന്നയാളാണ്. ഗോപി സുന്ദര്‍ വ്യക്തമാക്കി.

അതേസമയം,? അമൃതയ്ക്കൊപ്പമുള്ള സെല്‍ഫി ചിത്രം കഴിഞ്ഞ ദിവസം ഗോപിസുന്ദര്‍ പങ്കുവച്ചിരുന്നു. ലവ് എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഇപ്പോഴും ഇവരുടെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അഭയ ഹിരണ്‍മയിയുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാണ് ഗോപിസുന്ദറും അമൃതയും ഒന്നിച്ചത്.
            
തന്റെ മകള്‍ പാപ്പു എന്ന അവന്തിക നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ ചിത്രം അമൃത സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന കുറിപ്പോടെയാണ് അമൃത ഫോട്ടോ പോസ്റ്റ് ചെയ്തത്.

amrutha suresh fb post about rumers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES