സിനിമാ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നുള്ള ഇടവേളകളില്‍ യാത്ര നടത്തുന്ന താരമാണ് നടി അമലാ പോള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലിയിലേക്കുള്ള യാത്രാ വിശേഷങ്ങളാണ് നടിയുടെ സോഷ്്യല്മീഡിയ പേജുകളില്‍ നിറയുന്നത്.എന്നാലി്േപ്പാള് സാഹസികത നിറയ്ക്കുന്ന ഒരു വീഡിയോ പങ്ക് വച്ചിരിക്കുകയാണ് നടി.
ബാലിയിലെ വെള്ളച്ചാട്ടത്തില്‍ നിന്നുള്ള വീഡിയോയാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റന്‍ പാറക്കെട്ടുകളിന് മുകളില്‍ കയറിയ ശേഷം താഴേയ്ക്ക് ചാടുന്നത് വീഡിയോയില്‍ കാണാം. ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാല് കെട്ടി ആടുന്നുമുണ്ട്. 'M a m a B a l i ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.<
അമലയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. ഈ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും കമന്റുകള്‍ വരുന്നുണ്ട്.
എന്നാല്‍ നടിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. 'അപകടം പിടിച്ച പ്രവൃത്തിയായി പോയി, ഇവള് കുരങ്ങിനെക്കാളും കഷ്ടമാണല്ലോ, വെള്ളം കണ്ടിട്ട് അത്ര നല്ലതല്ലെന്ന് തോന്നുന്നു, പ്രണവ് മോഹന്‍ലാലിനെ പോലെയാവുകയാണോ?, ശരിക്കും അമലയ്ക്ക് വട്ടായോ അതോ സഹസികമാണോ ഉദ്ദേശിച്ചത്? എല്ലാവരെയും കുളിസീന്‍ കളിക്കുകയാണോ, പാറയില്‍ ഇടിച്ചിപ്പോള് വീഴുമെന്ന് കരുതി, ജംഗിള്‍ ബുക്കിലെ മൗഗ്ലിയല്ലേ ഇത്', എന്നിങ്ങനെ അമലയുടെ വീഡിയോയുടെ താഴെ കളിയാക്കി കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് നിറയുന്നത്.
ആടുജീവിതമാണ് അമല പോളിന്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഇതിന് പുറമേ ഹിന്ദിയിലും തമിഴിലുമായി വേറെയും സിനിമകള്‍ വരാനിരിക്കുകയാണ്.