Latest News

നിങ്ങള്‍ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജില്‍ പോകുമ്പോള്‍ എനിക്ക് നല്‍കാനുള്ളത്; ധരിച്ചത് എനിക്കിഷ്ടപ്പെട്ട വസ്ത്രം; വസ്ത്രത്തിന് പ്രശ്‌നമുള്ളതായി കരുതുന്നില്ല; അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായിരിക്കും; അമല പോള്‍ വിവാദത്തോട് പ്രതികരിച്ചത്

Malayalilife
നിങ്ങള്‍ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജില്‍ പോകുമ്പോള്‍ എനിക്ക് നല്‍കാനുള്ളത്; ധരിച്ചത് എനിക്കിഷ്ടപ്പെട്ട വസ്ത്രം; വസ്ത്രത്തിന് പ്രശ്‌നമുള്ളതായി കരുതുന്നില്ല; അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായിരിക്കും; അമല പോള്‍ വിവാദത്തോട് പ്രതികരിച്ചത്

പുതിയ സിനിമയായ ലെവല്‍ക്രോസിന്റെ പ്രമോഷന്‍ പരിപാടിയില്‍ അമല പോള്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ വിമര്‍ശനം ഉണ്ടായിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായ 'കാസ' അടക്കമുള്ള സംഘടനകളും രംഗത്തെത്തി.

ഇപ്പോളിതാ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമല പോള്‍.തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താന്‍ ധരിച്ചത് എന്നാണ് താരം പ്രതികരിച്ചത്. ഞാന്‍ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അനുചിതമാണെന്നോ കരുതുന്നിവ്വ. ഒരു പക്ഷേ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതം ആയിരിക്കാം.

തെറ്റായ ഒരു വസ്ത്രമാണെന്നാണ് ഞാന്‍ ധരിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അതിനെ എങ്ങനെയാണ് കാണിച്ചതെന്നത് എന്റെ നിയന്ത്രണത്തില്‍ അല്ലല്ലോ. ഞാന്‍ ഇട്ട ഡ്രസ് എങ്ങനെ ഷൂട്ട് ചെയ്യണം, എങ്ങനെ കാണണം എന്നുള്ളത് എന്റെ നിയന്ത്രണത്തിലല്ല. അത് അനുചിതമായി എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ ഞാന്‍ ധരിച്ച വസ്ത്രത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. കോളേജില്‍ പോകുമ്പോള്‍ നല്‍കണമെന്ന് ആഗ്രഹിച്ച സന്ദേശവും അതായിരുന്നു,?. നിങ്ങള്‍ നിങ്ങളായിരിക്കുക എന്നത്- അമല പോള്‍ വ്യക്തമാക്കി.

ആസിഫലി, അമലപോള്‍,ഷറഫുദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെവല്‍ക്രോസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ എച്ചിയത്. വി നെക്കിലുള്ള ഷോര്‍ട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയില്‍ താരം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറല്‍ ആയിരുന്നു.

Read more topics: # അമല പോള്‍
amala paul about her dressing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES