നമ്മള്‍ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു; ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ്; ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം കുറിപ്പുമായി അമല്‍ നീരദ്

Malayalilife
 നമ്മള്‍ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു; ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ്; ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം കുറിപ്പുമായി അമല്‍ നീരദ്

യോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന്‍ അമല്‍ നീരദ്.. ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം വി ഫോര്‍ വാന്റേറ്റയിലെ വാക്കുകളും അമല്‍ നീരദ് പങ്കുവെച്ചു. ''നമ്മള്‍ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു. പക്ഷേ ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൌലികമായ ഉള്ളടക്കം. എന്നാല്‍ അതിനുള്ളില്‍ നമ്മള്‍ സ്വതന്ത്രരാണ്.'' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അമല്‍ നീരദ് പറഞ്ഞത്. 

നേരത്തെ ഡോ. ബി. ആര്‍ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഷെയ്ന്‍ നിഗം തന്റെ നിലപാടറിയിച്ചിരുന്നു. പഴയ ശത്രുക്കള്‍ പുതിയ രൂപത്തില്‍ വരുമെന്നും, അവര്‍ വിശ്വാസത്തിനു മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നുമുള്ള ഡോ. അംബേദ്കറുടെ പ്രസംഗമാണ് ഷെയ്ന്‍ നിഗം പങ്കുവെച്ചത്.

ഭരണഘടനയുടെ ആമുഖം പങ്കുവെച്ചാണ് മലയാള സിനിമ താരങ്ങളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, ആഷിഖ് അബു, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, കനി കുസൃതി, കമല്‍ കെ. എം, സൂരജ് സന്തോഷ് എന്നിവര്‍ പ്രതികരിച്ചത്. ഗായകരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു.

Read more topics: # അമല്‍ നീരദ്.
amal neerad about ayodhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES