അയാം സിംഗിള്‍ റെഡി ട്ടു മിംഗിള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ മേജര്‍ രവി പ്രകാശനം ചെയ്തു

Malayalilife
 അയാം സിംഗിള്‍ റെഡി ട്ടു മിംഗിള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ മേജര്‍ രവി പ്രകാശനം ചെയ്തു

മാസോ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കിച്ചൂലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയാം സിംഗിള്‍ റെഡി ട്ടു മിംഗിള്‍ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സംവിധായകനും നടനുമായ മേജര്‍ രവി പ്രകാശനം ചെയ്തു.

നിര്‍മാണ പങ്കാളികളായ അബു താഹിര്‍,അയൂബ് ഖാന്‍,ചായാഗ്രാഹകന്‍ ഫിറോസ് ലെന്‍സ്മാന്‍ തുടങ്ങിയ മറ്റു സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.പുതുമുഖം പ്രസാദ് മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ മേജര്‍ രവി,അംബിക മോഹന്‍,അനഘ തുടങ്ങിയവരും അഭിനയിക്കുന്നു

മറ്റു താരനിര്‍ണ്ണയം പുരോഗമിക്കുന്നു.സ്റ്റുഡിയോ-വുഡ് പേക്കര്‍.ഫെബ്രുവരി 15-ന് എറണാകുളത്ത് ചിത്രീകരണം  ആരംഭിക്കും.വിതരണം-മാസോ പിക്‌ച്ചേഴ്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.

am single ready to mingle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES