അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം വിജയ് സേതുപതിക്കൊപ്പം;  'റോമിയോ പിക്‌ചേഴ്‌സ്' നിര്‍മ്മിക്കുന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ

Malayalilife
 അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം വിജയ് സേതുപതിക്കൊപ്പം;  'റോമിയോ പിക്‌ചേഴ്‌സ്' നിര്‍മ്മിക്കുന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ

ല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം വിജയ് സേതുപതിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. റൊമാന്റിക് ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. അല്‍ഫോണ്‍സ് ഒരുക്കുന്ന പുതിയ ചിത്രം തമിഴില്‍ ആകുമെന്ന് നേരത്തെ വാര്‍ത്ത വന്നതാണ്.

ചിത്രത്തിന്റെ ഓഡിഷന്‍ ചെന്നൈയില്‍ നടക്കുന്നു. റൊമാന്റിക് ഴോണറില്‍ കഥ പറയുന്ന ചിത്രം ഏപ്രില്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ഏപ്രില്‍ മൂന്ന് മുതല്‍ പത്ത് വരെ ചെന്നൈയില്‍ ഓഡിഷന്‍ നടത്തുന്നതായി സംവിധായകന്‍ സമൂഹ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു. തമിഴിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ 'റോമിയോ പിക്‌ചേഴ്‌സ്' ആണ് നിര്‍മ്മാണം. അജിത്-മഞ്ജു വാര്യര്‍ ചിത്രം 'തുനിവാണ്' റോമിയോ പിക്‌ചേഴ്‌സ് അവസാനം നിര്‍മ്മിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഗോള്‍ഡ് ആണ് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമായിരുന്നു ഗോള്‍ഡ്. നേരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ ഏറെ ആരാധകരെ നേടിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍
 

alphonse puthren with vijay sethupathi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES