സിനിമ നിര്‍മ്മിക്കാന്‍ പണം വായ്പ നല്‍കാത്ത റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ലെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം റിസര്‍വ് ബാങ്കിനും റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്കെതിരെയും രംഗത്തുവന്നത്. സിനിമയെ കൊല്ലുന്ന ഈ രിതിക്കെതിരെ പ്രധാനമന്ത്രി ഇടപെടണമെന്നും അല്‍ഫോണ്‍സ് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
സംവിധയകന്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
റിസര്‍വ് ബാങ്ക് സിനിമയ്ക്ക് വായ്പ നല്‍കുന്നില്ല. അതിനാല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഒരു സിനിമ കാണാനും അവകാശമില്ല. മാത്രമല്ല സിനിമയ്ക്ക് വായ്പ നല്‍കരുതെന്ന് തീരുമാനമെടുത്ത മന്ത്രിക്കും സിനിമ കാണാനവകാശമില്ല. പശുവിന്റെ വായ അടച്ചിട്ട് പാല്‍ കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. സിനിമയെ കൊല്ലുന്ന ഈ ഗൗരവമുള്ള വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
സംവിധായകന്റെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ചിലര്‍ ഇതിനെ ട്രോള്‍ രൂപത്തിലും പരിഹസിക്കുന്നുണ്ട്. ഇതിനോട് സംവിധായകന്റെ മറുപടി ഇങ്ങനെ:
സിനിമയില്‍ ആളുകളുടെ 24 കരകൗശലങ്ങളുണ്ട്. എഴുത്തുകാരന്‍, നിര്‍മാതാവ്, മേക്കപ്പ്മാന്‍, കോസ്റ്റ്യൂം ഡിസൈനര്‍, കലാസംവിധായകന്‍, ഛായാഗ്രാഹകന്‍, എഡിറ്റര്‍, അഭിനേതാക്കള്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് തുടങ്ങി എല്ലാവരുടെയും പട്ടിക ഇങ്ങനെ നീളുന്നു. നാമെല്ലാവരും എങ്ങനെ ചൂതാട്ടക്കാരായി? സലൂണ്‍ നടത്തുന്നവന്‍ ചൂതാട്ടക്കാരനല്ല.. സിനിമയില്‍ മേക്കപ്പ് ചെയ്താല്‍ അയാള്‍ ചൂതാട്ടക്കാരനാകും. എങ്ങനെയാണ് സിനിമ ചൂതാട്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ? ഒരൊറ്റ സിനിമയ്ക്ക് 40-ലധികം അവകാശങ്ങള്‍ വില്‍പ്പനയ്ക്ക് ഉണ്ട്. വായ്പ നല്‍കരുതെന്ന നിയമം പണ്ടേ നിലനിന്നിരിക്കാം. ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്.''-അല്‍ഫോന്‍സ് പറയുന്നു.
അതേസമയം തന്റെ പുതിയ തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അല്‍ഫോന്‍സ് പുത്രന്‍. റൊമാന്റിക് കഥ പറയുന്ന ചിത്രം ഏപ്രില്‍ അവസനത്തോടെ ആരംഭിക്കും.
പൃഥിരാജ്, നയന്‍താര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ഗോള്‍ഡ് എന്ന സിനിമയാണ് അല്‍ഫോന്‍സിന്റേതായി അവസാനം പുറത്തിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തെ പരിഹസിച്ചവര്‍ക്കെതിരെ അടുത്തില്‍ അല്‍ഫോന്‍സ് രംഗത്തെത്തിയിരുന്നു.