ദുബായിലെ മാഡം ട്യുസോ വാക്‌സ് മ്യൂസിയത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകു പ്രതിമ മാഡം ട്യുസോ മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെടുന്നത്. ഏപ്രില്‍ 8ന് താരത്തിന്റെ ജന്മദിനം എത്തവേ ഇരട്ടിമധുരമാവുകയാണ് ഈ വാര്‍ത്ത.
പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ 'പുഷ്പ 2: ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പുഷ്പ'യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു സ്വന്തമാക്കി.
നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍.ബാഹുബലി ലുക്കില്‍ പ്രഭാസ്, സ്പൈഡര്‍ ചിത്രത്തിലെ മഹേഷ് ബാബു എന്നിവരാണ് മ്യൂസിയത്തിലെ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍. പുഷ്പ ലുക്കിലാണ് അല്ലു അര്‍ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത്.
അമിതാഭ് ബച്ചന്‍,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, കരീന കപൂര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരവും ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയം ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പയുടെ ഒന്നാം ഭാഗം.