വിവാഹമോചനത്തിന് ശേഷം എന്നെ 'സെക്കന്‍ഡ് ഹാന്‍ഡ്'എന്നിങ്ങനെ വിളിച്ചിരുന്നു; അതേ, ഞാന്‍ വിവാഹമോചിതയാണ്, പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയില്‍ ഇരുന്ന് കരയുന്നു എന്നല്ല; ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല: സാമന്ത 

Malayalilife
 വിവാഹമോചനത്തിന് ശേഷം എന്നെ 'സെക്കന്‍ഡ് ഹാന്‍ഡ്'എന്നിങ്ങനെ വിളിച്ചിരുന്നു; അതേ, ഞാന്‍ വിവാഹമോചിതയാണ്, പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയില്‍ ഇരുന്ന് കരയുന്നു എന്നല്ല; ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല: സാമന്ത 

രാധകരെയും ലോകത്തെയും നിരാശിരാക്കി 2021ലാണ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം താന്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ ഒരുപാട് നാണക്കേടും അപമാനവും ഉണ്ടാകുമെന്നാണ് സാമന്ത പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. നാഗ ചൈതന്യക്കൊപ്പമുള്ള വിവാഹത്തിന് ധരിച്ച തന്റെ വെള്ള നിറത്തിലുള്ള ഗൗണ്‍ കറുത്ത വസ്ത്രമാക്കി മാറ്റി മറ്റൊരു ഇവന്റില്‍ അണിഞ്ഞതിനെ കുറിച്ചും താരം സംസാരിച്ചു. 

എനിക്ക് 'സെക്കന്‍ഡ് ഹാന്‍ഡ്', 'യൂസ്ഡ്', 'പാഴായ ജീവിതം' എന്നിങ്ങനെയുള്ള കമന്റുകള്‍ ലഭിച്ചു. നിങ്ങള്‍ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു.. നിങ്ങള്‍ ഒരു പരാജയമാണെന്ന് നിങ്ങള്‍ക്ക് തന്നെ സ്വയം തോന്നണം.. നിങ്ങള്‍ ഒരിക്കല്‍ വിവാഹിത ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്ല. ചെയ്യുന്നതിലെ കുറ്റബോധവും നാണക്കേടും നിങ്ങള്‍ അനുഭവിക്കണം. അതിലൂടെ കടന്നുപോയ കുടുംബങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ശരിക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' -സാമന്ത പറഞ്ഞു. 

വിവാഹ വസ്ത്രം 'ഞാന്‍ അത് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ ഞാനത് അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ്. തുടക്കത്തില്‍ അതെന്നെ അല്‍പ്പം വേദനിച്ചു. ശരിക്കും വേദനിച്ചതിനാല്‍ ഞാനത് അങ്ങനെ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. അതേ, ഞാന്‍ വേര്‍പിരിഞ്ഞു. ഞാന്‍ വിവാഹമോചിതയാണ്. കാര്യങ്ങള്‍ ഒരു മുത്തശ്ശിക്കഥ പോലെ ആയിരുന്നില്ല. പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയില്‍ ഇരുന്ന് കരയുന്നു എന്നല്ല.. ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല. 

ഇത് ഏതെങ്കിലും തരത്തിലുള്ള പ്രതികാരമോ മറ്റെന്തെങ്കിലുമോ അല്ല. അതെ, ഇത് സംഭവിച്ചെന്ന് എനിക്കറിയാം. ഞാന്‍ അത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നില്ല. എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു എന്നും അര്‍ത്ഥമില്ല. അത് അവസാനിക്കുന്നിടത്ത് തുടങ്ങുന്നു. ഞാന്‍ ഇപ്പോള്‍ വളരെ വളരെ സന്തോഷവതിയാണ്. എനിക്കേറെ വളരാന്‍ സാധിച്ചു. വളരെ നല്ല മനുഷ്യര്‍ക്കൊപ്പം നല്ല ജോലി ചെയ്യാന്‍ കഴിഞ്ഞു. എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിനായി ഞാന്‍ കാത്തിരിക്കുകയാണെന്നും' സാമന്ത പറഞ്ഞു. മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യ പുനര്‍വിവാഹിതനാവാന്‍ തയ്യാറെടുക്കുമ്പോഴും പുതിയൊരു ജീവിതത്തെ കുറിച്ച് സാമന്ത ഇനിയും ഒരു തീരുമാനം എടുത്തിട്ടില്ല. പ്രോജക്ടുകളും പ്രൊമോഷനുകളുമായൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം.

Samantha Ruth Prabhu says people called her second hand

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES