മലയാള സിനിമാ രംഗത്ത് സജീവമായ ഒരു താരകുടുംബമാണ് നിര്‍മാതാവ് ജി സുരേഷ് കുമാറിേെന്റത്. നടി മേനകയെയാണ് സുരേഷ് കുമാര്‍ വിവാഹം ചെയ്തത്. മകള്‍ കീര്‍ത്തി സുരേഷ് ആവട്ടെ തെന്നിന്ത്യന്‍ സീനിമാ ലോകത്ത് സജീവമാണ്.
മലയാളത്തില്‍ ചെയ്ത ഗീതാഞ്ജലി ആയിരുന്നു കീര്‍ത്തിയുടെ നായികയായുള്ള ആദ്യ സിനിമ. തമിഴകത്തേക്ക് കടന്ന ശേഷമാണ് കീര്‍ത്തിക്ക് താര പദവിയിലേക്ക് ഉയരാന്‍ കഴിഞ്ഞത്. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി കീര്‍ത്തി തിളങ്ങി.തെലുങ്കില്‍ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി നേടി.
കീര്‍ത്തിയെ പോലെ നായികയായി സജീവമായിരിക്കെയാണ് മേനക വിവാഹിതയാകുന്നത്. ഇപ്പോളിതാ സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഈ കുടുംബത്തെക്കുറിച്ച് പങ്ക് വച്ചതാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
പ്രണയ കാലത്ത് മേനകയും സുരേഷ് കുമാറും നേരം വെളുക്കുന്നത് വരെ ഫോണ്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇത് മനസില്‍ വരുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അന്നത്തെ കാലത്ത് സിനിമയെടുക്കുന്നത് വളരെ അഡ്ജസ്റ്റ്‌മെന്റിലും ദാരിദ്ര്യത്തിലുമാണ്. അയല്‍വാസി ഒരു ദരിദ്രവാസി എന്നൊക്കെയുള്ള സിനിമകളാണ് എടുത്ത് കൊണ്ടിരുന്നത്. സാമ്പത്തികമായി അത്ര സ്റ്റേബിള്‍ അല്ല. ഇന്നത്തെ പോലെ ലാവിഷ് അല്ല. സുരേഷ് എപ്പോഴും സാമ്പത്തിക ഞെരുക്കത്തിലായിരിക്കും. അങ്ങനെ സുരേഷ്-മേനക കല്യാണം വരുന്നു.
കല്യാണത്തിന് ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നത് മേനക പൊന്നില്‍ കുളിച്ച് നില്‍ക്കുന്നതാണ്. താലി കെട്ടാന്‍ സ്ഥലമില്ല. അത്രയും സ്വര്‍ണമണിഞ്ഞാണ് മേനക നില്‍ക്കുന്നത്. സുരേഷ് വെള്ള ഉടുപ്പിട്ട് നില്‍ക്കുന്നു. ഞാന്‍ സുരേഷിനടുത്ത് ചെന്ന് തന്റെ വീടിനടുത്ത് ബോര്‍ഡ് വെച്ച് സ്വര്‍ണം പണയത്തിന് എടുക്കപ്പെടും എന്ന ബോര്‍ഡ് വെച്ച് കട തുടങ്ങിയാലോ എന്ന് ചെവിയില്‍ പറഞ്ഞു.
പുള്ളി പോടോ എന്ന് പറഞ്ഞ് ചിരിച്ച് വിട്ടു. രണ്ട് മൂന്ന് മാസം കഴിഞ്ഞ് സുരേഷ് കുമാര്‍ എന്നെ കണ്ടപ്പോള്‍ തന്റെ നാക്ക് കരിനാക്കാണെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാന്‍. താനന്ന് സ്വര്‍ണം പണയം വെക്കുമെന്ന് പറഞ്ഞില്ലേ, എല്ലാം അത് പോലെ തന്നെ സംഭവിച്ചു. മിക്കവാറും എല്ലാം പണയത്തിലായി, പടം തീര്‍ക്കേണ്ടേ എന്ന് സുരേഷ് കുമാര്‍ പറഞ്ഞെന്നും ആലപ്പി അഷ്‌റഫ് ഓര്‍ത്തു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
സുരേഷ് കുമാറുമായി വര്‍ഷങ്ങളായി സൗഹൃദമുള്ളയാളാണ് ആലപ്പി അഷ്‌റഫ്. കീര്‍ത്തി സുരേഷിനെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. പണവും പ്രശസ്തിയും വന്നപ്പോഴും കീര്‍ത്തിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നില്ലെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. ഒരുപാട് പേര്‍ക്ക് കീര്‍ത്തി സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും സുരേഷ് കുമാറും നിരവധി പേരെ സഹായിച്ചിട്ടുണ്ടെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
സ്‌നേഹ ബന്ധങ്ങള്‍ക്കോ സുഹൃദ് ബന്ധങ്ങള്‍ക്കോ കീര്‍ത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്. നിങ്ങള്‍ക്കും താമസിയാതെ ബോധ്യപ്പെടും എന്ന് ഞാന്‍ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞത്. ആ പറഞ്ഞത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് കമന്റ് ബോക്‌സില്‍ ചിലരുടെ ചോദ്യം. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്.
ചമയങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ സാധാരണക്കാരെ പോലെ എല്ലായിടത്തും പോകുന്ന കീര്‍ത്തിയെ നമ്മളെല്ലാം കണ്ടതാണെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. 32 കാരിയാണ് കീര്‍ത്തി സുരേഷ്. കരിയറിലെ തിരക്കുകളിലാണിപ്പോള്‍ നടി. ബേബി ജോണ്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കാനാെരുങ്ങുകയാണ് നടി.സംവിധായകന്റെ വാക്കുകള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.