Latest News

2018ല്‍ സഹരചതിതാവായി പ്രളയ കഥ മലയാളി്ക്ക് പറഞ്ഞു തന്നു; 2023ല്‍ മൂര്‍ഖന്‍ കടിയേറ്റത് മഴക്കെടുത്തിക്കിടെ;അഖില്‍ പി ധര്‍മ്മജന് വെള്ളായണിയില്‍ സംഭവിച്ചത്

Malayalilife
2018ല്‍ സഹരചതിതാവായി പ്രളയ കഥ മലയാളി്ക്ക് പറഞ്ഞു തന്നു; 2023ല്‍ മൂര്‍ഖന്‍ കടിയേറ്റത് മഴക്കെടുത്തിക്കിടെ;അഖില്‍ പി ധര്‍മ്മജന് വെള്ളായണിയില്‍ സംഭവിച്ചത്

ടിച്ചത് മൂര്‍ഖനായിരുന്നു. പക്ഷേ വെള്ളത്തില്‍ വച്ചുള്ള കടിയായതു കൊണ്ട് മാത്രം അഖില്‍ പി ധര്‍മ്മജന്‍ രക്ഷപ്പെട്ടു. പ്രളയത്തിള്‍ ഒഴുകിയെത്തുന്ന ദുരിത കഥ പറഞ്ഞ അഖിലിനെ തേടി സ്വന്തം ഭാവനയില്‍ വരിഞ്ഞ സിനിമയിലെ കഥാ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഓടിയെത്തുകയായിരുന്നു. 2018 എന്ന സൂപ്പര്‍ ഹിറ്റ് സിനിമ പറഞ്ഞത് പ്രളയത്തിന്റെ കഥയാണ്. ആ സിനിമയുടെ സഹ രചയിതാവും ഇപ്പോള്‍ സമാന അവസ്ഥയിലൂടെ കടന്നു പോകുന്നു.

പ്രസാധകരെല്ലാം തള്ളിക്കളഞ്ഞ ഒരു എഴുത്തുകാരന്‍. സിനിമയിലെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട യുവാവ്. അവിടെ നിന്ന് 13 എഡിഷനുകള്‍ വിറ്റുപോയ റാം കെയര്‍ ഓഫ് ആനന്ദി എന്ന സൂപ്പര്‍ഹിറ്റ് പുസ്തകത്തിന്റെ രചയീതാവും മലയാളത്തിലാദ്യം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മെഗാഹിറ്റ് സിനിമയായ 2018ന്റെ സഹ തിരക്കഥാകൃത്തുമായി മാറിയ അഖില്‍ പി. ധര്‍മജന്‍ എന്ന ആലപ്പുഴയിലെ പാതിരപ്പള്ളിക്കാരന്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന ഒന്നാണ്.

2023 ലെ മലയാള സിനിമയിലെ വലിയ ഹിറ്റാണ് 2018 സിനിമ. കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയില്‍ ചിത്രത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയതായി ചിത്രത്തിന്റെ അഖില്‍ പി ധര്‍മ്മജന്‍ പറയുന്നു. തിരുവനന്തപുരം വെള്ളയാനിയില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് എത്തിയ അഖില്‍ കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു.

രാത്രിയോടെ കായലിന് അടുത്ത പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളം കയറും എന്ന അവസ്ഥയായി. അതേ തുടര്‍ന്ന് അവിടുന്ന് മാറാനുള്ള ശ്രമത്തിലായിരുന്നു. അവിടുന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനിടെ അവിടെ ചില പട്ടികള്‍ ഉണ്ടായിരുന്നു. അവയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വെള്ളത്തിലൂടെ മടങ്ങുമ്പോള്‍ പാമ്പ് കടിയേറ്റു. മൂര്‍ഖനാണ് കടിച്ചത് എന്നാല്‍ വെള്ളത്തില്‍ നിന്നായതിനാല്‍ മരകമായില്ല. ഭയക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകീട്ടോടെ ആശുപത്രി വിട്ടു.

കേരളത്തിലെ 2018 പ്രളയം അടിസ്ഥാനമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ സഹരചിതാവാണ് നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. ഒസ്‌കാര്‍ അവാര്‍ഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓജോ ബോര്‍ഡ്, മെര്‍ക്കുറി ഐലന്റ്, റാം കെയര്‍ ഓഫ് ആനന്ദി എന്നീ നോവലുകളിലൂടെ പ്രശസ്തനാണ് യുവ എഴുത്തുകാരനായ അഖില്‍.

രണ്ടു നോവലുകള്‍ കൊണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന നോവലിസ്റ്റുകളുടെ നിരയിലേക്ക് ഉയര്‍ന്ന യുവ എഴുത്തുകാരനാണ് ആലപ്പുഴക്കാരനായ അഖില്‍ പി ധര്‍മജന്‍. അഖിലിന്റെ ആദ്യ നോവലായ ഓജോബോര്‍ഡ് ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ ആദ്യ സ്ഥാനത്ത് എത്തിയത് മുതലാണ് അഖിലിനെ വായനക്കാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്, എന്നാല്‍ അതിനു ശേഷം അഖിലിനെതിരെ പല ഭാഗത്തു നിന്നും സമ്മര്‍ദ്ദങ്ങള്‍ ആരംഭിച്ചു.

ഓജോബോര്‍ഡിനും പിന്നീട് രണ്ടാം നോവലായ മെര്‍ക്കുറി ഐലന്‍ഡ് ഉം പുറത്തിറങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ വിപണികളായ ആമസോണിലും മറ്റും നെഗറ്റീവ് കമന്റ് ഇട്ടാണ് ശത്രുക്കള്‍ അഖിലിന്റെ പുസ്തകത്തെ നശിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനേയും അതിജീവിച്ചു.

akhil p dharmajan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES