ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അജയന്റെ രണ്ടാം മോഷണ'ത്തിന് തുടക്കമായി. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ ആണിത്.
ചിത്രം നാല് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തില്‍ ത്രിഡിയിലാണ് ഒരുങ്ങുന്നത്. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍ 35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. തെലുങ്ക് നടി കൃതി ഷെട്ടിയാണ് നായിക. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറാണ് ചിത്രം.
ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി , ബേസില്‍ ജോസഫ്,ജഗദീഷ്,ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.മണിയന്‍,അജയന്‍,കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
യുജിഎം പ്രൊഡക്ഷന്‍സ് , മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്,ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്നത് സുജിത് നമ്പ്യാര്‍ ആണ്. ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം.