മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. ഇരുവര്‍, ഗുരു, രാവണ്‍ തുടങ്ങി നിരവധി സിനിമകളില്‍ മണിരത്‌നം നായികയായി തിരഞ്ഞെടുത്തത് ഐശ്വര്യയെ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനിലും ഐശ്വര്യയ്ക്കായി.ഇത്തവണ നായിക അല്ല സുന്ദരി ആയ ഒരു വില്ലത്തിയേയാണ് മണിരത്‌നം ഐശ്വര്യയില്‍ കണ്ടെത്തിയത്.
നന്ദിനി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. പല്ലക്കിലിരുന്ന് തിരശീല മാറ്റി നോക്കുന്ന പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യയുടെ രംഗത്തിന് നിറഞ്ഞ കൈയ്യടികളാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ഇപ്പോഴിത ഗുരുനാഥനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് ആഷ്. മണിരത്‌നത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിടെ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ഐശ്വര്യ സജീവമായിരുന്നു. ഇപ്പോള്‍ പ്രിയ നായികയേയും സംവിധായകനെയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന തിരക്കിലാണ് ആരാധകരും. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനെത്തിയ രജനീകാന്തിനെ കണ്ട് ഓടിച്ചെന്ന് കാലില്‍ തൊട്ട് വന്ദിക്കുന്ന ഐശ്വര്യയുടെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മണിരത്‌നം എന്റെ ഗുരുവാണ്, അദ്ദേഹം എന്നും എന്റെ ഗുരു ആയിരിക്കും, എക്കാലവും. ഇരുവരില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം എന്റെ യാത്ര ആരംഭിച്ചു, ബഹുമാനത്തിന് വീണ്ടും നന്ദി. ഈ ചിത്രം അദ്ദേഹത്തിന് എക്കാലവും അവിസ്മരണീയമായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് സുഹാസിനിയ്ക്ക് നന്ദി. രജനീകാന്തിനും കമല്‍ഹാസനുമൊപ്പം ഇരിക്കുക എന്നത് ഒരു സ്വപ്ന നിമിഷമാണ് എന്ന് ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങുകള്‍ക്കിടെ ഐശ്വര്യ പറഞ്ഞിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍. 2018 ല്‍ പുറത്തിറങ്ങിയ ഫന്നി ഖാനായിരുന്നു ഇതിനു മുന്‍പ് ഐശ്വര്യ അഭിനയിച്ച ചിത്രം.