സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണ. തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ അടക്കം ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്ക് വക്കാറുണ്ട്. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമാണ് താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുംപെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോള്‍ നടി
നെറ്റ്ഫ്‌ലിക്‌സ് സീരീസായ 'എമിലി ഇന്‍ പാരീസിലെ' കേന്ദ്രകഥാപാത്രമായ എമിലിയുടെ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടതാണ് ശ്രദ്ധ നേടുന്നത്. അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മേക്കോവര്‍ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
എമിലി ധരിച്ച ബ്ലാക്ക് ആന്റ് വൈറ്റ് ചെക്ക് കോട്ടും തലയിലെ ചുവന്ന തൊപ്പിയും കയ്യിലെ ബാഗുമൊക്കെ അതേപോലെ പകര്‍ത്തിയിരിക്കുകയാണ് അഹാന. ശരിക്കും എമിലിയെ പോലെയുണ്ടെന്നാണ് അഹാനയുടെ ആരാധകര്‍ പറയുന്നത്. എന്നാല്‍, അഹാനയുടെ ലുക്കിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു
ഈ വേഷത്തില്‍ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് കറങ്ങുന്നതാണ് ചിത്രങ്ങള്‍.അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഷോര്‍ട്‌സ് ഇട്ടിട്ട് പാന്റ്‌സ് ഇടാന്‍ മറന്നുപോയോ, മുണ്ട്...മുണ്ട് എന്നിങ്ങനെയാണ് കമന്റുകള്‍. ഇത് എമിലി ഫ്രം കുന്നകുളമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കോപ്പി അടിക്കുന്നതില്‍ എന്താണ് പുതുമ എന്നും ചിലര്‍ ചോദിച്ചു. ഈ വസ്ത്രം അഹാനയുടെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ധരിച്ചിരുന്നെങ്കില്‍, നന്നാകുമായിരുന്നു എന്നും ചില കമന്റുകള്‍ ഉയര്‍ന്നു.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന വെള്ളിത്തിരയില്‍ എത്തുന്നത്. നിവിന്‍ പോളിയുടെ സഹോദരിവേഷത്തില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിച്ചു. ടൊവിനോ തോമസ് ചിത്രമായ ലൂക്ക ആണ് നായികയായി അഭിനയിച്ച മറ്റൊരു ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.