വര്‍ഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തെളിയുന്ന മുഖമാണ് വിജയകുമാരിയുടേത്. സിനിമ രംഗത്ത് നിരവധി വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കിലും നടി കൂടുതല്‍ ശ്രദ്ധേയമാവുന്നത് സീരിയല്‍ രംഗത്ത് സജിവമായതോടെയാണ്. ഇന്ന് മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന നടി നാടക വേദികളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നാടക കലാകാരനായ രമേശിനെയാണ് വിജയകുമാരി പ്രണയിച്ചു വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിജയ കുമാരിയുടെയും രമേശിന്റെയും ദാമ്പത്യ ജീവിതം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഇരുവരുടെയും പ്രണയ കഥ സോഷ്യല്‍ മീഡിയ അറിയുന്നത്.
പാട്ടുകാരിയായിട്ടാണ് വിജയ കുമാരിയുടെ കലാരംഗത്തേക്ക് പ്രവേശിച്ചത്. ഗാനമേളയ്ക്ക് പോകുമായിരുന്നു. നാടകത്തിലും ആദ്യം പാട്ടുകാരിയായിരുന്നു. പതിമൂന്ന് വയസുള്ളപ്പോള്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തില്‍ ഗുരുവിന്റെ സഹോദരിയായിട്ടാണ് ആദ്യം അഭിനയിച്ചത്. പിന്നെയാണ് കെപിഎസിയിലേക്ക് എത്തിയത്. സ്റ്റേജുകളില്‍ തിളങ്ങിവരുന്ന കാലഘട്ടമായ തന്റെ മധുര പതിനേഴിലാണ് വിജയ കുമാരിയ്ക്ക് തന്റെ നായകനായി അഭിനയിച്ച രമേശിനോട് പ്രണയം തോന്നുന്നത്. വിഷ സര്പ്പത്തിന് വിളക്ക് വെക്കരുത് എന്നായിരുന്നു ആ നാടത്തിന്റെ പേത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ നാടകമായിരുന്നു അത്. ബോംബെയില്‍ ആ നാടകം അവതരിപ്പിക്കുവാന്‍ പോയപ്പോള്‍ സ്റ്റേജിലേക്ക് ബോംബേറ് വരെ ഉണ്ടായിട്ടുണ്ട്.
നായികാ നായകന്മാരായ വിജയകുമാരിയും രമേശുമായിരുന്നു സ്റ്റേജില്‍ ആ സമയം നില്‍ക്കുന്നത്. കെപിഎസിയാണ് അന്ന് നാടകം കളിക്കുന്നത്. എന്നാല്‍ ഒരു വിഭാഗത്തിന് ഈ നാടകം ശരിയല്ലെന്ന് തോന്നി. ഇവര്‍ നാടകം കളിക്കുന്ന സ്റ്റേജിന്റെ അപ്പുറത്തുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവരെ സ്വാധീനിച്ച് അവിടെ കയറിപ്പറ്റുകയും നാടകം കളിച്ചു കൊണ്ടിരിക്കവേ സ്റ്റേജിലേക്ക് ബോംബ് വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ ഭാഗ്യത്തിന് ബോംബ് സ്റ്റേജില്‍ വീണില്ല, മുന്നിലാണ് വീണത്. പിന്നീട് ബഹളമായി ആളുകള്‍ ഇറങ്ങി ഓടി. അന്ന് ഏറെ ഭയന്നു പോയിരുന്നു. പിന്നീട് ഈ നാടകം കളിച്ചാലും പാര്‍ട്ടിയുടെ ആളുകള്‍ ഉളളതിനാല്‍ അവര്‍ വന്നു.
നാടകത്തിന്റെ പേരായിരുന്നു പ്രശ്നം. നാടകത്തില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. കേരളത്തില്‍ കളിക്കാന്‍ അനുവദിച്ചിരുന്നില്ല എന്നായിരുന്നു അവര്‍ അവിടെ പറഞ്ഞത്. ഒടുവില്‍ കറന്റൊന്നും ഇല്ലാതെ പെട്രോമാക്സ് കത്തിച്ചു വച്ചാണ് അന്ന് നാടകം കളിച്ചത്. 1986ലായിരുന്നു ഈ സംഭവം. ഇതിനിടയിലാണ് രമേശിനോട് വിജയകുമാരിയ്ക്ക് പ്രണയം മൊട്ടിടുന്നത്. എന്നാല്‍ ആ പ്രണയം മനസ്സില്‍ ഒളിപ്പിക്കുവാനോ മണ്ണിട്ടു മൂടുവാനോ ഒന്നും തയ്യാറായിരുന്നില്ല വിജയലക്ഷ്മി. രമേശിനോട് അക്കാര്യം ഒരു മറയും കൂടാതെ തുറന്നു പറഞ്ഞു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ വിജയകുമാരിയില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് അന്ന് രമേശ് ശ്രമിച്ചത്.
ഇങ്ങനെ ഒരു പ്രണയാഭ്യര്‍ത്ഥനയിലേക്ക് വിജയകുമാരിയെ എത്തിച്ചത് രമേശിന്റെ സ്വഭാവ ഗുണങ്ങള്‍ തന്നെയായിരുന്നു. ഒരുപാട് ബഹളം വയ്ക്കുന്ന പ്രകൃതത്തിലുളള ആളുകളെ ഇഷ്ടമല്ലായിരുന്നു വിജയ കുമാരിയ്ക്ക്. ട്രൂപ്പില്‍ ഉളള ആളുകളെല്ലാവരും അങ്ങനെയുളളവരും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി വിജയകുമാരി ഒരാളെ കാണുന്നു. ട്രൂപ്പിലെ മറ്റുളളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രകൃതമുളള രമേശ്. ട്രൂപ്പിലെ രമേശിന്റെ അച്ചടക്കമാണ് വിജയകുമാരിയെ രമേശനിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. രമേശ് തീര്‍ത്തും ഒരു സൈലന്റ് ആയ വ്യക്തിയായിരുന്നു, ഇങ്ങനെയാണ് വിജയകുമാരിയ്ക്ക് പ്രണയം മൊട്ടിടുന്നതും അതു തുറന്നു പറയുന്നതിലേക്കും എത്തിച്ചത്.
എന്നാല്‍ ആ പ്രണയം നിരാകരിച്ച രമേശിന് അധിക കാലം അതു തുടരാന്‍ സാധിച്ചില്ല. വിജയ കുമാരിയുടെ പ്രണയത്തിനു മുന്നില്‍ രമേശിന് അടിയറവ് പറയേണ്ടി വന്നു. അങ്ങനെ നാടകങ്ങള്‍ തുടരുമ്പോഴും പ്രണയവും അതിനൊപ്പം പൂത്തു തളിര്‍ത്തു. ഇരുവരുടെയും പ്രണയം വൈകാതെ തന്നെ വീട്ടുകാര്‍ അറിഞ്ഞു. എന്നാല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വിവാഹത്തിന് താല്പര്യമില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ സന്തുഷ്ട കുടുംബമായി കഴിയുകയാണ് എല്ലാവരും. എന്നാല്‍ പ്രണയത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍ക്കപ്പുറം ജീവിതത്തിന്റെ കയ്പുളള ഓര്‍മകളും വിജയകുമാരിയുടെയും രമേശിന്റെയും ജീവിതത്തിലൂണ്ടായിട്ടുണ്ട്.