കുട്ടി മണി എന്ന കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റാണ് ശ്രീലയ. മൂന്നു മണി എന്ന പരമ്പരയിലാണ് ശ്രീലത കുട്ടി മണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സീരിയല്‍ അവസാനിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും കുട്ടിമണിയായിട്ടാണ് ഇന്നും ശ്രീലയയെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. നടി ശ്രുതി ലക്ഷ്മിയുടെ സഹോദരികൂടിയാണ് ശ്രീലയ. അമ്മ ലിസിയും സിനിമാ താരമാണ്.
ശ്രീലയയുടെ രണ്ടാം വിവാഹമാണ് ഇത്. ബഹ്‌റൈനില്‍ താമസമാക്കിയ റോബിനാണ് താരത്തിന്റെ വരന്‍. ശ്രീലയയുടെ രണ്ടാം വിവാഹമാണ് ഇത്. 2017 ലാണ് താരം ആദ്യമായി വിവാഹിതയായത്. നടി ലിസി ജോസിന്റെ മൂത്തമകളാണ് ശ്രീലയ. സിനിമാ-സീരിയല്‍ രംഗത്ത് നിന്നും നിരവധി പേരാണ് റിസെപ്ഷനില്‍ പങ്കെടുത്തത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തുന്നത്.
നടിയെന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ശ്രീലയ. ഗിന്നസ് പക്രുവിന്റെ നായികയായി കുട്ടയും കോലും എന്ന ചിത്രത്തില്‍ താരം എത്തിയിരുന്നു. പിന്നീട് ഭാഗ്യദേവത എന്ന സീരിയലിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.