തങ്ങള്‍ക്ക് ലഭിക്കുന്ന മോശം മെസ്സജുകള്‍ക്ക് ചിത്രങ്ങള്‍ക്കും എതിരെ പലപ്പോഴും പല താരങ്ങളും പ്രതികരിച്ച് രംഗത്തെത്താറുണ്ട്. തങ്ങള്‍ക്ക് കിട്ടിയ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇവര്‍ പ്രതികരിക്കാറ്. ഇപ്പോള്‍ ഇത്തരം പരാതിയുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ശരണ്യ മോഹന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലേക്ക് വരുന്ന അശ്ലീലച്ചുവയുള്ള മെസ്സേജുകള്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇത്തരം മെസ്സേജുകള്‍ ഒരുപാട് വരുന്നുണ്ടെന്നും അതിനാലാണ് മെസ്സേജുകള്‍ക്കൊന്നും റിപ്ലേ തരാത്തതെന്നും വ്യക്തമാക്കിയാണ്
തന്റെ ഫേസ്ബുക്കിലൂടെയാണ് ശരണ്യ മോഹന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സോമന്‍ കിഴക്കുംകര എന്ന അക്കൌണ്ടില്‍ നിന്ന് തനിക്ക് ലഭിച്ച അശ്ലീലമെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും അക്കൌണ്ട് ലിങ്കും സഹിതമാണ് ശരണ്യ മോഹന്‍ ഞരമ്പുരോഗിയെ തുറന്ന് കാട്ടിയിരിക്കുന്നത്. ഇന്‍ബോക്‌സ് മെസ്സജെസിനു റിപ്ലേ കൊടുക്കാത്തത് എന്താണ് എന്ന് ചോദിക്കുന്നവരോട് ഇതാണ് കാരണം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശരണ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇത് പോലുള്ള ഐറ്റംങ്ങളുടെ അതിപ്രസരമാണെന്നും ഒരു പരിധി വരെ മൈന്‍ഡ് ചെയ്യാതിരിക്കാം ഇനി വയ്യെന്നും ശരണ്യ കുറിച്ചിരിക്കുന്നു. ഇത്തരം മെസ്സേജ് അയകുന്നവരുടെ ഫോട്ടോയും സ്‌ക്രീന്‍ ഷോട്ടും പ്രാഫൈലും പോസ്റ്റ് ചെയ്യുമെന്നും കേരള പോലീസിന് ഇതു സംബന്ധിച്ച് പരാതി സമര്‍പ്പിക്കുമെന്നും ശരണ്യ വ്യക്തമാക്കിയിരിക്കുന്നു. ആരെയും ശല്യപെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്, അപേക്ഷ ആണെന്നും ശരണ്യ കുറിപ്പിനൊപ്പം കുറിച്ചിരിക്കുന്നു. ലൈംഗിക വൈകൃതങ്ങള്‍ മെസ്സേജായി ഇന്‍ബോക്‌സില്‍ അയച്ചു തരുന്ന ഞരമ്പുരോഗികള്‍ക്കെതിരെ അടുത്തിടെ നടി അപര്‍ണ നായരും രംഗത്തെത്തിയിരുന്നു. പരാതിയില്‍ നടപടിയെടുത്തതായും നടി പിന്നീട് വ്യക്തമാക്കിയിരുന്നു.