ഗോഡ് ഫാദറിലെ മാലു, വിയറ്റ്നാം കോളനിയിലെ ഉണ്ണിമോള്, മന്ത്രിക്കൊച്ചമ്മയിലെ മായ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ എക്കാലവും നിറഞ്ഞു നില്ക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് കനക. വിടര്‍ന്ന കണ്ണുകളും മെലിഞ്ഞ ചുണ്ടുകളുമായി മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്, ജയറാം, മുകേഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം അഭിനയിച്ചു തകര്‍ത്ത കനക ഇന്ന് അതീവ സങ്കടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. മൂന്നു മാസം മുമ്പ് നടിയുടെ വീടിന് തീ പിടിച്ച വാര്‍ത്ത പുറത്തു വന്നപ്പോഴാണ് നടിയുടെ ജീവിതം ആരാധകര്‍ നേരിട്ടു കണ്ടത്. ജീവിതത്തിലും സിനിമയിലും അപ്രതീക്ഷിതമായുണ്ടായ പരാജയങ്ങള്‍ മാനസിക നില പോലും തെറ്റിച്ച അവസ്ഥയിലേക്കാണ് നടിയെ എത്തിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഒരു വ്ളോഗര്‍ കനകയുടെ വീട്ടിലെ ഇപ്പോഴത്തെ സ്ഥിതി അറിയാന്‍ പോയതിന്റെ വീഡിയോ വൈറല്‍ ആവുകയാണ്. കനകയുടെ വീട്ടില്‍ എത്തിയപ്പോള്‍ നടി തമിഴിലും ഇംഗ്ലീഷിലും സംസാരിക്കുന്നതു കേട്ടു. ജോലിക്കാരോട് ആവും എന്ന് കരുതിയെങ്കിലും അത് ഫോണിലായിരുന്നു. കാളിങ് ബെല്‍ അടിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേടായി കിടക്കുകയായിരുന്നു. വീട്ടില്‍ ഒരു സെക്യൂരിറ്റി പോലും ഇല്ലാതെ ഒറ്റക്കുള്ള ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ കനക പുറത്തേക്ക് വരാറുള്ളൂ. മുമ്പ് കാര്‍ എടുത്ത് പുറത്തേക്കു പോകുമായിരുന്നു എന്നാലിപ്പോള്‍ അതും കുറവാണ് എന്നും അയല്‍ക്കാര്‍ പറഞ്ഞു. കനകയുടെ വീട്ടില്‍ തീ ഉയരുന്നത് കണ്ടതും ഫയര്‍ ഫോഴ്സിനെ അറിയിച്ചതും അയല്‍ക്കാരാണ്.
തീ അണക്കാന്‍ ഉണ്ടായിയുന്ന ഒരു ഉദ്യോഗസ്ഥന് പറഞ്ഞത് അകത്തേക്ക് കടക്കാന്‍ ഫയര്‍ ഫോഴ്സിനെ കനക ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയാണ് അവര്‍ കയറിയത്. കുറച്ചു തുണികളും കവറുകളും കാര്‍ഡ്ബോര്‍ഡ് പെട്ടികളും കത്തുന്നത് കണ്ടു . പൂജ മുറിയില്‍ നിന്ന് തീ പടര്‍ന്നതാകാം എന്ന് കനക പറഞ്ഞു എന്നും വ്യക്തമാക്കി. അരമണിക്കൂറിനുള്ളില്‍ തീ അണക്കാന്‍ സാധിച്ചു എന്നും വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നും ഈ ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്ന് ബ്ലോഗര്‍മാര്‍ പറഞ്ഞുണ്ടാക്കിയതാണ് എന്നും അദ്ദേഹത്തെ പറഞ്ഞു.
ഇപ്പോഴത്തെ കനകയുടെ സഹായി അടുത്ത ഫ്ളാറ്റിലെ 70 വയസ്സിന് മുകളിലുള്ള ഒരു സെക്യൂരിറ്റിക്കാരനാണ്. ഇയാള്‍ പോയപ്പോഴാണ് തീപിടുത്തം ഉണ്ടായത്. അത് കൊണ്ടാണ് അത് വാര്‍ത്തയായത് എന്നും ഇദ്ദേഹം പറഞ്ഞു. പരിചയമില്ലാത്തവരെ കനക അകത്തേക്ക് പ്രവേശിപ്പിക്കില്ല അടുത്ത ബന്ധുക്കളില്‍ നിന്ന് ഉണ്ടായ മോശം അനുഭവമാണ് അതിനു കാരണം. ഇലക്ട്രിസിറ്റി രണ്ട് ദിവസമായി പോയി കിടക്കുകയായിരുന്നു. അത് നന്നാക്കാനും ആശാരിപ്പണിക്കും എല്ലാം സഹായിയായ സെക്യൂരിറ്റി വഴിയാണ് ആളെ ഏര്‍പ്പാടാക്കുന്നത്. ഇദ്ദേഹം പണ്ട് ഉറക്കം വരാത്തപ്പോള്‍ രാത്രി പാട്ടു വയ്ക്കുമായിരുന്നു. അന്ന് അത് കനക ശ്രദ്ധിച്ചു. പിന്നീട് സംസാരിക്കുകയും സഹായി ആയി മാറുകയുമാണ് ഉണ്ടായത്. വീട് പെയിന്റ് ചെയ്തു വൃത്തിയാക്കേണ്ടേ എന്ന ചോദ്യത്തിന് ആലോചിക്കാം എന്ന് കനക മറുപടി കൊടുത്തതായും ഇയാള്‍ വ്യക്തമാക്കി.
സിനിമയൊന്നും ഇല്ലാത്ത കനക ഇപ്പോള്‍ എങ്ങനെ നിത്യ ചിലവിനു കാശ് കണ്ടെത്തുന്നു എന്ന ചോദ്യത്തിന് സഹായിയുടെ മറുപടി ഞെട്ടിക്കുന്നതാണ്. അവര്‍ക്കു ഉള്ള സ്വത്തുക്കള്‍ കുറിച്ച് പൂര്‍ണ്ണ വിവരം കനകക്കു ഉണ്ടോ എന്ന് സംശയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ക്കു സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇല്ല എന്നും അയാള്‍ വ്യക്തമാക്കി. ഇടക്ക് ഇലക്ട്രിസിറ്റി മീറ്ററിന്റെ റീഡിങ് എടുക്കാന്‍ വന്ന ഉദ്യോഗസ്ഥന് വാതില്‍ തുറന്നു കൊടുക്കാന്‍ വേണ്ടി കനകയെ ഫോണില്‍ വിളിച്ചതും ഈ സഹായി തന്നെയാണ്.
കനക കുറച്ച് നേരം വ്ളോഗറോട് സംസാരിച്ചു എങ്കിലും ഇപ്പോഴത്തെ തന്റെ ഫോട്ടോ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു. മലയാളത്തോടും മലയാളികളോടും തനിക്കു ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എന്ന് കനക വ്യക്തമാക്കി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ താന്‍ കാണാറുണ്ടെന്നും എന്നാല്‍ അത് തന്നെ ബാധികാറില്ല എന്നും അവര്‍ വ്യക്തമാക്കി. മീഡിയ പറയുന്ന പോലെ എനിക്ക് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. പണ്ട് ചില മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ പറയുന്നത് അല്ല അച്ചടിച്ച് വരുന്നത്. തന്റെ പ്രിയപ്പെട്ടവരുമായി തനിക്ക് ഇപ്പോഴും ബന്ധമുണ്ടെന്നും. എല്ലാവരുമായി അകന്നൊന്നുമല്ല താന്‍ ജീവിക്കുന്നത് എന്നും കനക പറഞ്ഞു എന്നും വ്ളോഗര്‍ അവകാശപ്പെട്ടു