Latest News

ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആ ജന്മദിനത്തില്‍ ആയിരിക്കാനായത് ഏറെ അനുഗ്രഹം; കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് നടി ആശാ ശരത്ത് 

Malayalilife
ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആ ജന്മദിനത്തില്‍ ആയിരിക്കാനായത് ഏറെ അനുഗ്രഹം; കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് നടി ആശാ ശരത്ത് 

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുകയാണ്. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാ തിരക്കുകളും മാറ്റിവെച്ച് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം വീട്ടിനുള്ളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് പലരും പുറത്ത് ഇറങ്ങുന്നത് . വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന പലരും സ്വന്തം നാടുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചിലരെല്ലാം അന്യ  രാജ്യങ്ങളില്‍ പെട്ടുപോകുന്നുമുണ്ട്.  മിനി സ്‌ക്രീനിലൂടെയെത്തി പിന്നീട് ബിഗ് സ്‌ക്രീന്‍ താരമായി മാറിയ നടിയാണ് ആശാ ശരത്ത്.  ദൃശ്യം എന്ന സിനിമയിലെ പോലീസ് വേഷത്തിലാണ് താരം ഏറ്റ വുമധികം ശ്രദ്ധിക്കപ്പെട്ടത്. മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയും നിരവധി സിനിമകളിലൂടേയും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരത്തിന്  45 വയസ്സ് പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നലെയാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തില്‍ താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും കുറിപ്പും വൈറലായിരിക്കുകയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം ഈ ജന്മദിനത്തില്‍ ആയിരിക്കാനായത് ഏറെ അനുഗ്രഹമായി കാണുന്നു. എന്റെ ജന്മദിനത്തില്‍ സ്നേഹാശംസകള്‍ അറിയിച്ച ഏവര്‍ക്കും നന്ദി. ഈ വിഷമഘട്ടത്തില്‍ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്ന് അച്ഛനോടും അമ്മയോടും ഭര്‍ത്താവിനോടും മകള്‍ക്കുമൊപ്പം നിന്നുകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആശ ശരത് കുറിച്ചിരിക്കുകയാണ്.


1975 ജൂലൈ 19 നു പെരുമ്പാവൂരില്‍ വി.എസ്. കൃഷ്ണന്‍ കുട്ടി നായരുടേയും പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സുമതിയുടേയും മകളായാണ് ആശ ശരത് ജനിച്ചത്. അമ്മയുടെ നാട്യാലയ എന്ന പേരിലുള്ള നൃത്തകലകേന്ദ്രത്തിലൂടെയാണ് പഠിത്തത്തോടൊപ്പം നൃത്തവും അഭ്യസിച്ചു തുടങ്ങിയത്.1992 ല്‍ വരാണസിയില്‍ നടന്ന അഖില കേരള ഡാന്‍സ് മത്സരത്തിലും വിജയിയാകുകയുണ്ടായി. മിനി സ്‌ക്രീനില്‍ പരമ്പരകളില്‍ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് സിനിമയിലേക്കെത്തിയത്. ദുബായില്‍ എഞ്ചിനീയറായിരുന്ന ശരത്താണ് ഭര്‍ത്താവ്. ഉത്തരയും കീര്‍ത്തനയുമാണ് കുട്ടികള്‍.കൊറോണ കാലത്ത് ഒരു അമ്മയുടെ ആശങ്ക പങ്കുവെച്ച് നടി ആശ ശരത്ത് എത്തിയിരുന്നു.മക്കളോ പ്രിയപ്പെട്ടവരോ അടുത്തില്ലാത്ത അവസ്ഥ മനസ്സിലാവുമെന്നും താനും അത്തരത്തിലുളള ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ആശ പറഞ്ഞിരുന്നു. കാനഡയില്‍ ഉപരിപഠനത്തിന് പഠിക്കുന്ന മകളെ ക്കുറിച്ചുളള ആശങ്കയാണ് താരം പങ്കുവച്ചത്.കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ ജയന്തി എന്ന വേഷം ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂടാതെ നിരവധി സീരിയലുകളുടെ ഭാഗമായി. ഫ്രൈഡേ, കര്‍മ്മയോദ്ധാ, ബഡ്ഡി, സക്കറിയായുടെ ഗര്‍ഭിണികള്‍, ദൃശ്യം, വര്‍ഷം, പാപനാസം, പാവാട, കിങ് ലയര്‍, അനുരാഗ കരിക്കിന്‍ വെള്ളം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സണ്‍ഡേ ഹോളിഡേ, എവിടെ, ഡ്രാമ, ശുഭരാത്രി, തെളിവ് ഇവയാണ് അഭിനയിച്ച ചിത്രങ്ങള്‍.


 

actress asha sharath celebrates her birthday with family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES