താരങ്ങളുടെ പേരില്‍നിരവധി വ്യാജ അക്കൗണ്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്. തങ്ങളുടെ പേരിലെ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ വരുന്നത് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി നിരവധി താരങ്ങളാണ് രംഗത്തെത്തിയിട്ടുളളത്. പലരും ഇത്തരം അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാറുമുണ്ട്. ഇപ്പോഴിതാ തന്റെ പേരിലെ ഫെയ്ക്ക് അക്കൗണ്ടുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി നടന്‍ വിനീത് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റോ മെസേജോ വന്നാല്‍ സ്വീകരിക്കരുതെന്ന് വിനീത് പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ മുന്നറിയിപ്പ്
എഫ്ബിയിലെ പുതിയ അഴിമതിയെ സൂക്ഷിക്കണം. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും പേരും ഉപയോഗിച്ച് പുതിയ അക്കൗണ്ട് നിര്‍മ്മിക്കും. ശേഷം ആ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കുമെന്ന് വിനീത് പറയുന്നു.
തുടര്‍ന്ന് ഇത്തരക്കാര്‍ നിങ്ങളെ ജയിലിലാക്കാന്‍ പാകത്തിനുള്ള പോസ്റ്റുകളിടും. സുഹൃത്തുക്കളില്‍ നിന്നും പണം കടം ചോദിക്കും. അതുകൊണ്ട് സൂക്ഷിക്കെണം.അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്നും തനിക്ക് ഒരു എഫ്ബി അക്കൗണ്ട് മാത്രമാണുള്ളത്. പുതിയ അക്കൗണ്ട് ഉണ്ടാക്കാനുള്ള പ്ലാനുമില്ലെന്നും വിനീത് വ്യക്തമാക്കുന്നുണ്ട്.
സര്‍വ്വം താളമയമാണ് വിനീത് അവസാനം അഭിനയിച്ച ചിത്രം. പോയ വര്‍ഷം ലൂസിഫര്‍, ബിഗ് ബ്രദര്‍ എന്നീ ചിത്രങ്ങളിലൂടെ ഡബ്ബിങ്ങിലും വിനീത് തിളങ്ങി. നടനെന്ന നിലയിലും നര്‍ത്തകനെന്ന നിലയിലും കൈയ്യടി നേടിയ വിനീത് ഡബ്ബിങ്ങിലും ആരാധകരുടെ പ്രശംസ നേടിയിട്ടുണ്ട്.