Latest News

മുടി അല്‍പ്പം നീട്ടി ഹെയര്‍ ബോ വെച്ച് ഒതുക്കി കൂടെ സാള്‍ട് ആന്‍ഡ് പെപ്പര്‍ താടിയും; സംവിധായിക സുധ കൊങ്കാരയുടെ മകളുടെ വിവാഹത്തിന് വേറിട്ട ലുക്കില്‍ സൂര്യ

Malayalilife
 മുടി അല്‍പ്പം നീട്ടി ഹെയര്‍ ബോ വെച്ച് ഒതുക്കി കൂടെ സാള്‍ട് ആന്‍ഡ് പെപ്പര്‍ താടിയും; സംവിധായിക സുധ കൊങ്കാരയുടെ മകളുടെ വിവാഹത്തിന് വേറിട്ട ലുക്കില്‍ സൂര്യ

മിഴകത്തിന്റെ സൂപ്പര്‍ റൊമാന്റിക് ഹീറോയാണ് സൂര്യ. സിനിമയില്‍ കത്തി നിന്ന താരത്തിന് ഇടയ്ക്ക് വിജയ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ തിരികെ മാസ് എന്‍ട്രിക്കായി ഒരുങ്ങുകയാണ് താരം. ചിത്രത്തിന്റെ ട്രെയിലറും പാട്ടും യൂട്യബില്‍ വലിയ ഹിറ്റായിരിക്കയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

സംവിധായിക സുധ കൊങ്കാര പ്രസാദിന്റെ മകള്‍ ഉത്രയുടെ വിവാഹത്തില്‍ പങ്കെടുത്ത സൂര്യയുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. മുടി അല്‍പ്പം നീട്ടി ഹെയര്‍ ബോ വെച്ച് ഒതുക്കിയിരിക്കുന്നു. കൂടെ സാള്‍ട് ആന്‍ഡ് പെപ്പര്‍ താടിയും. റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം സൂരറൈ പൊട്രിന്റെ സംവിധായികയാണ് സുധ കൊങ്കാര. സുധ തന്റെ സഹോദരിയെ പോലെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞിരുന്നു. 

ചെന്നൈയില്‍ വച്ചാണ് സുധയുടെ മകള്‍ ഉത്രയും വിഘ്‌നേഷും വിവാഹിതരായത്. മണി രത്‌നം, സുഹാസിനി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഗെറ്റപ്പ് മാറ്റം എന്നാണ് ആരാധകര്‍ കരുതുന്നത്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.
 

Read more topics: # actor suriya,# latest look,# goes viral
actor suriya latest look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES