മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. താരം ഇത്തവണ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവം ഇപ്പോൾ വിവാദമായിരിക്കുകയാണ്. സുരേഷ് ഗോപി ആയിരം രൂപയുടെ നോട്ടുകളാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തിക്കാര്‍ ക്ഷേത്രത്തിലെത്തുന്ന വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കുന്നത് വിലക്കി ഉത്തരവിറക്കി.
ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണ് കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ഉത്തരവില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ ഈ നടപടി കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ കഴിഞ്ഞയാഴ്ച മുതല്‍ സുരേഷ് ഗോപി ആരംഭിച്ചു. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കിയിരുന്നു. ശേഷം ഇവര്‍ക്ക് കൈ നീട്ട നിധി നല്‍കി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ട നിധിയായി നല്‍കിയത്.