Latest News

ശ്രദ്ധേയനായ നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ അച്ഛനായി; സിദ്ധാര്‍ത്ഥിനും സുജിനയ്ക്കും പെണ്‍കുഞ്ഞ്; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് താരം; ആശംസകളറിയിച്ച് താരങ്ങള്‍

Malayalilife
 ശ്രദ്ധേയനായ നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ അച്ഛനായി; സിദ്ധാര്‍ത്ഥിനും സുജിനയ്ക്കും പെണ്‍കുഞ്ഞ്; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് താരം; ആശംസകളറിയിച്ച് താരങ്ങള്‍

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സിദ്ധാര്‍ത്ഥ ഭരതന്‍. നമ്മള്‍ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ മലയാളി പ്രേക്ഷകര്‍ക്കു പരിചിതനാകുന്നത്. സംവിധായകന്‍ ഭരതന്റെയും കെപിഎസ്ഇ ലളിതയുടെയും മകനും നടനുമായ സിദ്ധാര്‍ഥിന്റെ രണ്ടാം വിവാഹം ഓഗസ്റ്റിലായിരുന്നു നടന്നത്.  സുഹൃത്തായിരുന്ന സുജിനയെയാണ്  സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ഉത്രാളിക്കാവില്‍ വച്ച് ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ താരത്തിന് ഒരു കുഞ്ഞ്  ജനിച്ചുവെന്ന സന്തോഷ വാര്‍ത്തയാണ് എത്തുന്നത്. പെണ്‍കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നടന്‍ കുറിച്ചു.

തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്ജു എം.ദാസിനേയാണ് സിദ്ധാര്‍ഥ് ആദ്യം വിവാഹം ചെയ്തത്. 2008 ഡിസംബര്‍ പന്ത്രണ്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍  
ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉള്ളതായി കാണിച്ച് 2013-ല്‍ ഇരുവരും വിവാഹമോചിതരായി. അവതാരകയും കാസ്റ്റിങ്ങ് ഡയറക്ടറുമായിരുന്ന അഞ്ജുവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമായിരുന്നു സിദ്ധാര്‍ഥിന്റെ വിവാഹം. അഞ്ജു വിവാഹമോചനത്തിന് പിന്നാലെ നടന്‍ സുജിത്തിനെ വിവാഹം ചെയ്തിരുന്നു.

നമ്മള്‍ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് സിനിമയില്‍ എത്തുന്നത്. പിന്നീട് അച്ഛന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ സംവിധാന രംഗത്തേക്കും കടന്നു. ദിലീപിനെ നായകനാക്കി 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന സിനിമയും സംവിധാനം ചെയ്തു. വര്‍ണ്യത്തില്‍ ആശങ്കയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം

actor sidharth bharathan blessed with a baby girl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES