കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടന്‍ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവുമാണ്. ട്രിപ്പിള്‍ ലോക്ഡൗണിനെയും സ്വര്‍ണ്ണക്കടത്തിനെയും ബന്ധിപ്പിച്ച് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതോടെയാണ് അഹാനയ്ക്കെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും തലപൊക്കിയത്. പിന്നാലെ സൈബര്‍ ബുളളീസിനുളള വീഡിയോയും അതിനു ശേഷം ആരാധകന്റെ കമന്റ് ഡിലീറ്റ് ആക്കിയതുമൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. സംഭവിച്ചത് വ്യക്തമാക്കിയും മാപ്പ് പറഞ്ഞുമൊക്കെ അഹാന എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ രണ്ടാമത്തെ മകള്‍ ദിയയുടെ ബ്രേക്കപ്പ് വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.
സത്രീകള്‍ക്ക് അംഗസഖ്യ കൂടുതലുളള കുടുംബമാണ് ഇവരുടെത്. അഹാന, ദിയ , ഇഷാനി, ഹന്‍സിക തുടങ്ങി നാലു പെണ്‍മക്കളാണ് കൃഷ്ണകുമാറിന് ഒപ്പം ഭാര്യ സിന്ധു കൃഷ്ണയും. നാലുമക്കളും മോഡലിങ് രംഗത്ത് സജീവമാണ്. മാത്രമല്ല കൃഷ്ണകുമാറിനും നാലു പെണ്‍മക്കള്‍ക്കും യൂട്യൂബ് ചാനലുകളും ഉണ്ട്. തങ്ങളും വിശേഷങ്ങളും കുക്കിങ് റെസിപ്പികളുമൊക്കെ പങ്കുവച്ചാണ് താര പുത്രിമാര്‍ എത്താറുളളത്. കെ കെ തോട്ട്സ് എന്ന ചാനലുമായി കൃഷ്ണകുമാറും സജീവമാണ്. ഇപ്പോള്‍ തന്റെ ചാനലില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കയാണ് അദ്ദേഹം. അഹാനയ്ക്കെതിരെയുളള സോഷ്യല്‍ മീഡിയ ആക്രമണം സൂചിപ്പിച്ചുകൊണ്ടാണ് പുതിയ വീഡിയോ. ഒരു ബള്‍ബ് കത്താന്‍ പോസീറ്റിവും നെഗറ്റീവും വേണം. രണ്ടും ഒരു പോലെ എടുത്താമതി. കൊടുങ്കാറ്റുണ്ടാകുമ്പോള്‍ അത് മറികടന്ന് മുന്നോട്ടുപോകണം, അപ്പോഴാണ് കൂടുതല്‍ കരുത്ത് ലഭിക്കുക.' അഹാനയ്ക്കെതിരായ സൈബര്‍ ആക്രമണം സൂചിപ്പിച്ചുകൊണ്ട് കൃഷ്ണകുമാര്‍ പറയുന്നു. മക്കള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടെന്ന് നടന്‍ പറയുന്നു.
വീട്ടില്‍ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്പോള്‍ മാത്രം വിവാദമാകുക. മറ്റുചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോള്‍ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മള്‍ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറയുന്നു. മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു. അതിനെകുറിച്ച് അവര്‍ക്ക് നല്ല ഗ്രാഹ്യമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ സഹായം ഞാന്‍ തേടാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു
'മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരുണാകരനെതിരെ പത്രങ്ങളില്‍ മിക്ക ദിവസങ്ങളിലും കാര്‍ട്ടൂണുകളുണ്ടാവും. അന്ന് ഇതുപോലെ ട്രോളുകളില്ലല്ലോ. ഒരിക്കല്‍ ആരോ അദ്ദേഹത്തോട് ഈ പത്രക്കാരെ നിയന്ത്രിച്ചൂകൂടെ എന്നുചോദിച്ചു. അന്ന് അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞത് ഞാനോര്‍ക്കാറുണ്ട്: എന്നെകുറിച്ച് നല്ലതും മോശവും എഴുതും. പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ടാകും. കു മറച്ചുവച്ചാല്‍ അത് പ്രസിദ്ധി ആകും. അത്രയേയുള്ളൂ. ്മക്കളുടെ പേരിനെക്കുറിച്ചും താരം പറയുന്നുണ്ട്. മക്കളുടെ പേരിട്ടത് ഭാര്യ സിന്ധുവാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 'ഹസീന, സുലു എന്നീ രണ്ട് അടുത്ത സുഹൃത്തുക്കള്‍ സിന്ധുവിനുണ്ട്. അവരുടെ മക്കളുടെ പേരുകള്‍ 'അ'യില്‍ ആണ് തുടങ്ങുന്നത്. ആദ്യത്തെ കുട്ടിക്ക് 'അ' കൂട്ടി പേരിടണമെന്നത് അവളുടെ നിര്‍ബന്ധമായിരുന്നു. അങ്ങനെ അഹാന എന്നു പേരിട്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അഹാനയുടെ സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി സമൂഹമാധ്യമത്തിലിട്ട കുറുപ്പിന്റെ ട്രയിലറില്‍ അഹാന നടത്തിയ അഭിപ്രായ പ്രകടനത്തെച്ചൊല്ലിയായിരുന്നു അഹാനയ്ക്കെതിരെയുളള ഒടുവിലത്തെ വിവാദം. കുറുപ്പ് സിനിമയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു കുപ്രചാരണം. അതിനുപിന്നിലെ തല്‍പരകക്ഷികളെകുറിച്ചും യൂട്യൂബ് വിഡിയോയില്‍ കൃഷ്ണകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്.