Latest News

സജ്‌ന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ; ബിരിയാണിക്കട തുടങ്ങാന്‍ സഹായവുമായി താരം

Malayalilife
സജ്‌ന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ; ബിരിയാണിക്കട തുടങ്ങാന്‍ സഹായവുമായി താരം

കേരളത്തിന് മുന്നില്‍ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാന്‍സ്ജെന്റര്‍ യുവതി സജ്‌ന ഷാജിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറായതോടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്. നസ്രിയ ഫഹദ് ഫാസില്‍ വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ പിന്തുണ അറിയിച്ച് എത്തിയിരുന്നു.  സമൂഹമാധ്യമത്തിലൂടെ പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ എത്തിയിരിക്കയാണ്. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്ബത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്‌ന ഷാജിയും മറ്റ് നാലുപേരും ജീവിക്കുന്നത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവര്‍ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നു. '150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍. 

ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്,' സജന പറയുന്നു.  പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറയുന്നു.അതേസമയം സജ്നയെ പിന്തുണച്ച് പ്രശസ്തര്‍ എത്തിയതോടെ വിഷയത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയും ഇടപെട്ടു. സജ്നയെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്നും ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയെന്നും പോലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുംമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Read more topics: # actor jayasurya,# to help sajna shaji
actor jayasurya to help sajna shaji

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES