മലയാളസിനിമയിലെ സുന്ദര നായ വില്ലന്മാരില്‍ ഒരാളാണ് നടന്‍ ദേവന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുളള നടനാണ് താരം. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ താരം എത്തിയിട്ടുണ്ട്. 1984-ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ദേവന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത.
എന്നാല്‍ തന്റെ ജീവിതത്തില്‍ സൗന്ദര്യം വലിയ ശാപമാണെന്നാണ് ദേവന്‍ പറയുന്നത്. അതിനെക്കുറിച്ച് ഒരു അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. എന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നു ദേവന്‍ പറഞ്ഞു.
1985ല്‍ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു.ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് ദേവന്‍. വില്ലന്‍ വേഷങ്ങള്‍ അല്ലാതെ സ്വഭാവ നടന്‍ ആയും ദേവന്‍ തിളങ്ങിയ ചിത്രങ്ങള്‍ ഏറെ. ഇന്നും മലയാളസിനിമയിലെ മികച്ച വില്ലന്മാരില്‍ ഒരാളെന്ന് പറയമ്പോള്‍ അക്കൂട്ടത്തില്‍ നടന്‍ ദേവനും ഉണ്ടാകും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കും കടന്നിരിക്കയാണ് താരം.