Latest News

കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച് അഭിഷേക്; ഹാപ്പി ബര്‍ത്ത്‌ഡേ ബേബി എന്ന് കുറിച്ച്‌ ആഘോഷചിത്രങ്ങള്‍ പങ്ക് വച്ച് ഐശ്വര്യ; അഭിഷേകിന്റെ കുട്ടിക്കാലത്തെ വികൃതികള്‍ ഓര്‍മ്മിപ്പിക്കുന്ന ചിത്രം പങ്ക് വച്ച് സഹോദരിയും

Malayalilife
കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച് അഭിഷേക്; ഹാപ്പി ബര്‍ത്ത്‌ഡേ ബേബി  എന്ന് കുറിച്ച്‌  ആഘോഷചിത്രങ്ങള്‍ പങ്ക് വച്ച് ഐശ്വര്യ; അഭിഷേകിന്റെ കുട്ടിക്കാലത്തെ വികൃതികള്‍ ഓര്‍മ്മിപ്പിക്കുന്ന ചിത്രം പങ്ക് വച്ച് സഹോദരിയും

ടന്‍ അഭിഷേക് ബച്ചന്റെ 44 -ാം പിറന്നാളായരുന്നു ഇന്നലെ  കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളായ അഭിഷേക് അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്.  

ബച്ചന്‍ കുടുംബത്തോടൊപ്പം അഭിഷേക് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഐശ്വര്യ റായി പങ്കുവെച്ചു.'ജന്മദിനാശംസകള്‍ ബേബി..... സ്‌നേഹം എല്ലായ്‌പ്പോഴും സ്‌നേഹിക്കുക' ചിത്രങ്ങള്‍ പങ്കപവച്ചുകൊണ്ട് ഐശ്വര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.ആഘോഷത്തിന്റെ ചിത്രങ്ങല്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

അഭിഷേകിന്റെ കുട്ടിക്കാലത്തെ കുഞ്ഞു വികൃതികള്‍ ഓര്‍മ്മിപ്പിച്ചാണ് ് സഹോദരി ശ്വേത ബച്ചന്‍ ആശംസ അറിയിച്ചത്.. അഭിഷേക് സൈക്കിള്‍ ഓടിക്കുന്ന കുസൃതി നിറഞ്ഞ ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിട്ടുണ്ട്.

ശ്വേതയുടെ പോസ്റ്റിനു കീഴെ സ്നേഹം പങ്കുവെച്ച് അഭിഷേകും എത്തിയിട്ടുണ്ട്. ശ്വേതയുടെ ഭര്‍ത്താവും എസ്‌കോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറുമായ നിഖില്‍ നന്ദയെ മെന്‍ഷന്‍ ചെയ്താണ് അഭിഷേക് ചിത്ത്രതിന് മറുപടി നല്‍കിയത്. ഞാന്‍ കുട്ടിക്കാലം മുതല്‍ എസ്‌കോര്‍ട്ട് സൈക്കിളിനെ എന്‍ഡോഴ്സ് ചെയ്യുന്ന ആളാണെന്നായിരുന്നു നിഖില്‍ നന്ദയെ മെന്‍ഷന്‍ ചെയ്ത് അഭിഷേക് കമന്റ് ചെയ്തത്. ശ്വേത പങ്കുവെച്ച അഭിഷേകിന്റെ കുട്ടിക്കാലത്തെ ചിത്രം ഇതിനോടകം നിരവധി പേരാണ് കണ്ടത്.

വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള 'ഗുലാബ് ജാമുന്‍' എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്അനുരാഗ് ബസുവിന്റെ മന്‍മാര്‍സിയാനിലാണ് അഭിഷേകിനെ ഏറ്റവും ഒടുവിലായി പ്രേക്ഷകര്‍ കണ്ടത്.

abhishek bachchan 44th birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES