Latest News

ആനയും ചെണ്ടമേളവും അകമ്പടി ഒരുക്കി ഗായിക അഭിരാമി സുരേഷിന്റെ പിറന്നാളാഘോഷം; സര്‍പ്രൈസ്   ഒരുക്കിയത് അമൃത സുരേഷും ഗോപി സുന്ദറും ചേര്‍ന്ന്; താടിയെല്ലിനെ ച്ചൊല്ലി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്ത അനുഭവമുള്‍പ്പെടെ ബോഡി ഷെയ്മിങിന്റെ വേദനകള്‍ പങ്ക് വച്ച് അഭിരാമിയും

Malayalilife
ആനയും ചെണ്ടമേളവും അകമ്പടി ഒരുക്കി ഗായിക അഭിരാമി സുരേഷിന്റെ പിറന്നാളാഘോഷം; സര്‍പ്രൈസ്   ഒരുക്കിയത് അമൃത സുരേഷും ഗോപി സുന്ദറും ചേര്‍ന്ന്; താടിയെല്ലിനെ ച്ചൊല്ലി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്ത അനുഭവമുള്‍പ്പെടെ ബോഡി ഷെയ്മിങിന്റെ വേദനകള്‍ പങ്ക് വച്ച് അഭിരാമിയും

ഗായിക, മ്യൂസിക് കമ്പോസര്‍, അഭിനേത്രി, അവതാരിക എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.പിറന്നാള്‍ ദിനം വളരെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് അമൃത സുരേഷും കുടുംബവും.. ഇത്തവണ ആനയും ചെണ്ടമേളവും എല്ലാമായാണ് അഭിരാമിയുടെ പിറന്നാള്‍ ദിനം ഇവര്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷം നടന്നതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഞങ്ങളെ പൊന്നോമനക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് അമൃത സുരേഷ് ഫോട്ടോകള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.. മൂത്തമകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഗോപി സുന്ദര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.. അമൃതയും മകള്‍ പാപ്പുവും ഗോപിസുന്ദറും ചേര്‍ന്നാണ് അഭിരാമിയുടെ ഇത്തവണത്തെ ജന്മദിനാഘോഷം പൊടിപൊടിച്ചത്.. ജീവിതത്തില്‍ എന്നും ഓര്‍ത്ത് വെയ്ക്കാന്‍ ഒരു ദിനം എന്നാണ് അഭിരാമി ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചത്.. ആനപ്പുറത്ത് അഭിരാമിയുടെ ഫോട്ടോ പതിപ്പിച്ച് ജന്മദിനാശംസകള്‍ എഴുതിയ ബോര്‍ഡും വെച്ചിരുന്നു.

ചെണ്ടമേളവുമൊക്കെയായി കേക്ക് മുറിച്ചാണ് അഭിരാമി ഈ സന്തോഷ നിമിഷം ആഘോഷിച്ചത്. സഹോദരിക്ക് വേണ്ടി ഇതെല്ലാം സാധ്യമാക്കി നല്‍കിയതിന് ഗോപിസുന്ദറിന് നന്ദിയും സ്നേഹവും അമൃത അറിയിക്കുന്നു..നിരവധിപ്പേരാണ് അഭിരാമിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. 

തനിക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ അടുത്തിടെ അഭിരാമി  പ്രതികരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.ബോഡിഷെമിങ് ഉള്‍പ്പടെ താന്‍ അനുഭവിക്കുന്നുണ്ടെന്നും തന്റെ മുഖത്തിന്റെ താടിയെല്ലിനെ ചൊല്ലി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ഇപ്പോള്‍.

തമിഴ് സിനിമയില്‍ പ്രധാന നായികയുടെ വേഷം ചെയാന്‍ അഭിരാമി സുരേഷിനെ വിളിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ തന്റെ പ്രൊഫൈല്‍ കാമറയില്‍ ഭംഗിയായി വരുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടുവെന്ന് അഭിരാമി പറയുന്നു. ദശാവതാരത്തില്‍ നടന്‍ കമലഹാസന്‍ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രോസ്തെറ്റിക് മേക്കപ്പ് രീതി ഉപയോഗിച്ചു അഭിരാമിയുടെ മുഖം രൂപ മാറ്റം വരുത്താമെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞതെന്നും അഭിരാമി വെളിപ്പെടുത്തി. ഓരോ വ്യക്തിയും വ്യത്യസ്തമായിരിക്കുമ്പോള്‍ തന്നെ മുഖത്തെ താടിയെല്ലിനെ ചൊല്ലിയുണ്ടായ മാറ്റി നിര്‍ത്തപ്പെടലുകള്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും അഭിരാമിയുടെ അമ്മ പ്രതികരിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

 

 

abhirami suresh says about facing body shaming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക