സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജ് സിനിമയ്ക്കായി എടുത്ത എഫേര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തിയെങ്കിലും റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ആടുജീവിതം എന്ന് റിലീസ് ചെയ്യും എന്നറിയാനായി കാത്തിരിക്കുകയാണ് കേരളക്കര. ഈ അവസരത്തില്‍ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ആടുജീവിതം ക്രിസ്മസിന് റിലീസ് ചെയ്യുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന്, ''ആടുജീവിതത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ ആയിട്ടില്ല. ചിത്രത്തിന്റെ അണിയറ കാര്യങ്ങള്‍ നന്നു കൊണ്ടിരിക്കയാണ്'' എന്നാണ് ബ്ലെസി പറയുന്നത്.
മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ പൃഥ്വിരാജ് ആണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു ആടുജീവിതം ആരംഭിച്ചത്. ശേഷം 2022 ജൂലൈയില്‍ ആണ് ചിത്രത്തിന് പാക്കപ്പ് ആയത്. എ ആര്‍ റഹ്മാന്‍ സം?ഗീതം നല്‍കുന്ന ചിത്രത്തിന് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ എസ് സുനില്‍ ആണ്.