Latest News

ആദ്യത്തെ കണ്മണി എത്തിയ വിവരം പങ്ക് വച്ച്  യാമിയും ആദിത്യയും; വേദവിദ് എന്ന കുഞ്ഞിന്റെ പേരടക്കം വിശേഷം പങ്ക് വച്ച് താരങ്ങള്‍

Malayalilife
 ആദ്യത്തെ കണ്മണി എത്തിയ വിവരം പങ്ക് വച്ച്  യാമിയും ആദിത്യയും; വേദവിദ് എന്ന കുഞ്ഞിന്റെ പേരടക്കം വിശേഷം പങ്ക് വച്ച് താരങ്ങള്‍

ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് യാമി ഗൗതം. ചലച്ചിത്ര നിര്‍മ്മാതാവ് ആദിത്യ ധറിനെയാണ് യാമി വിവാഹം ചെയ്തത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേറ്റ സന്തോഷം പങ്കിടുകയാണ് താരദമ്പതിമാര്‍. മെയ് ഇരുപതിനാണ് കുഞ്ഞു പിറന്ന വിവരം ഇരുവരും ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് താരദമ്പതിമാര്‍ കുഞ്ഞിന് പേര് നല്‍കിയത്.

അക്ഷയതൃതീയ ദിനത്തിലാണ് കുട്ടി ജനിച്ചതെന്നും അവന്‍ ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളില്‍ നിറയുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറുപ്പില്‍ എഴുതി. ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവര്‍ നന്ദിയും കുറിച്ചിട്ടുണ്ട്.

സൂര്യ ഹോസ്പിറ്റലിലെ അസാധാരണമായ അര്‍പ്പണബോധമുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഡോ. ഭൂപേന്ദര്‍ അവസ്തി, ഡോ. രഞ്ജന ധനു എന്നിവര്‍ക്ക്. അവരുടെ വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദര്‍ഭം സാധ്യമാക്കിയത്.

മാതാപിതാക്കളായി ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ മകനെ ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവന്‍ നേടുന്ന നേട്ടങ്ങളിലൂടെ അവന്‍ ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളില്‍ നിറയുന്നു...' യാമിയും ആദിത്യയും കുറിച്ചു. 

രണ്ടുവര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്ന  യാമിയും ആദിത്യയും 2021ലാണ് വിവാഹിതരായത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. മാതാപിതാക്കളായുള്ള യാത്ര ആരംഭിക്കുന്നതിനുള്ള ത്രില്ലിലാണ് യാമിയും കുടുംബവും. ഏറെ ആരാധകരുള്ള യാമി ഗൗതം മലയാളത്തില്‍ പൃഥ്വി രാജിനൊപ്പമുള്ള ഹീറോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അവസാനമായി ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലാണ് യാമി അഭിനയിച്ചത്. ആര്‍ട്ടിക്കിള്‍ 370യില്‍ യാമി ഗൗതമും പ്രിയാമണിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആയുഷ്മാന്‍ ഖുറാന, മൃണാല്‍ താക്കൂര്‍, നേഹ ധൂപിയ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ മാതാപിതാക്കളായ യാമി ഗൗതമിനും ആദിത്യ ധറിനും കുട്ടിക്കും ആശംസകള്‍ നേരുന്നുണ്ട്.

Read more topics: # യാമി ഗൗതം
Yami Gautam Aditya Dhar welcome baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES