Latest News

മാസ് പെര്‍ഫോമന്‍സുമായി കാര്‍ത്തി; നായികയായി ഷങ്കറിന്റ മകള്‍ അതിഥി; വിരുമന്‍ ട്രെയിലര്‍ കാണാം

Malayalilife
topbanner
മാസ് പെര്‍ഫോമന്‍സുമായി കാര്‍ത്തി; നായികയായി ഷങ്കറിന്റ മകള്‍ അതിഥി; വിരുമന്‍ ട്രെയിലര്‍ കാണാം

മിഴ് യുവതാരം കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം വിരുമന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2D എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രമുഖ സംവിധായകന്‍ ഷങ്കറിന്റെ മകള്‍ അതിഥിയാണ് ചിത്രത്തിലെ നായിക. 

തന്റെ അരങ്ങേറ്റ ചിത്രമായ പരുത്തിവീരനില്‍ അവതരിപ്പിച്ചതിന് സമാനമായ തമിഴ് ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് വിരുമനില്‍ കാര്‍ത്തി എത്തുന്നത്. കൂടാതെ കൊമ്പന് ശേഷം സംവിധായകന്‍ മുത്തയ്യയും കാര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

രാജ് കിരണ്‍, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊന്‍വര്‍ണന്‍ എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും ചിത്രതത്തില്‍ അണിനിരക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും വിരുമന്‍ എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന .

എസ്. കെ. ശെല്‍വകുമാര്‍ ഛായഗ്രഹണവും യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും  നിര്‍വഹിക്കുന്നു. അനല്‍ അരശാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ സി.കെ.അജയ് കുമാര്‍.

Viruman Official Trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES