വിജയ് ചിത്രത്തില്‍ വില്ലനാകാന്‍ സഞ്ജയ് ദത്ത് എത്തും;  ലോകേഷ്  കനകരാജ് ചിത്രത്തില്‍ ബോളിവുഡ് താരമെത്തുന്നത് 10 കോടി വാങ്ങി;  ദളപതി 67 നെ കാത്ത് ആരാധകര്‍

Malayalilife
വിജയ് ചിത്രത്തില്‍ വില്ലനാകാന്‍ സഞ്ജയ് ദത്ത് എത്തും;  ലോകേഷ്  കനകരാജ് ചിത്രത്തില്‍ ബോളിവുഡ് താരമെത്തുന്നത് 10 കോടി വാങ്ങി;  ദളപതി 67 നെ കാത്ത് ആരാധകര്‍

വിക്രത്തിന്റെ വിജയത്തിന്റെ ആവേശം തുടരുമ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. വിജയ് നായകനാകുന്ന ദളപതി 67 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. ദളപതി 67 ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

ഇപ്പോളിതാ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനായി ഹിന്ദി ചലച്ചിത്ര താരമായ സഞ്ജയ് ദത്ത് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 10 കോടിയാണ്ചിത്രത്തില്‍ താരത്തിന്റെ പ്രതിഫലം. സഞ്ജയ് ദത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായി ഇത് മാറുമെന്നാണ് സൂചന.കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പാന്‍ ഇന്ത്യന്‍ ചിത്രമായ കെ.ജി. എഫിന്റെ രണ്ടാം ഭാഗത്തില്‍ അധീര എന്ന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചത് സഞ്ജയ് ദത്തായിരുന്നു. 

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ തയ്യാറാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.മാസ്റ്റര്‍ വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ രത്‌ന കുമാറും ജില്‍ ജുംഗ് ജക്ക് ഫെയിം ധീരജ് വൈദിയും പുതിയ ചിത്രത്തില്‍ ലോകേഷ് കനകരാജിനോടൊപ്പം തൂലിക ചലിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും

2021 ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍ ആയിരുന്നു ലോകേഷ് വിജയ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം. കോവിഡ് കാലയളവില്‍ ഭീമമായ നഷ്ടം നേരിട്ട തമിഴ് സിനിമയെ പിടിച്ചുയര്‍ത്തിയത് മാസ്റ്ററിന്റെ വിജയമായിരുന്നു.
 

Vijay Vs Sanjay Dutt in Lokesh Kanagaraj new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES