Latest News

ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ് കോംബോ വിജയ്യും  ലോകേഷ്  കനകരാജും  വീണ്ടും; 'ദളപതി 67' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പങ്ക് വച്ച് ലോകേഷ് 

Malayalilife
ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ് കോംബോ വിജയ്യും  ലോകേഷ്  കനകരാജും  വീണ്ടും; 'ദളപതി 67' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പങ്ക് വച്ച് ലോകേഷ് 

രാധകരുടെ പ്രിയപ്പെട്ട ഹിറ്റ് കോംബോ നടന്‍ വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും വിജയ് നായകനാകുന്നുവെന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ദളപതി 67' എന്ന് വിളിപ്പേരുള്ള ചിത്രമാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.'മാസ്റ്റര്‍' എന്ന വന്‍ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.

ലോകേഷ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'എസ് എസ് ലളിത് കുമാര്‍ നിര്‍മിക്കുന്ന ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രാെഡ്യൂസര്‍ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി രണ്ടിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ  നിര്‍മാണം. ഇവരും ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'വളരെ അഭിമാനകരമായ പുതിയ പ്രൊജക്ട് ആവേശത്തോടെ ഞങ്ങള്‍ പങ്കുവയ്ക്കുന്നു'. എന്ന കുറിപ്പോടെയാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷതേതിലുണ്ടെന്നാണ് വിവരം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസാണ് വിജയ്യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

 

Vijay Thalapathy 67 with director Lokesh Kanagaraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക