ഒന്നാം വിവാഹ വാര്‍ഷികത്തില്‍ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ വിഘ്നേഷ് ശിവന്‍. ഉയിര്‍, ഉലകം എന്ന ഇരട്ട കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.വിഘ്നേഷും നയന്‍താരയും ഒന്നാമത് വിവാഹ വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
നമ്മള്‍ ഇന്നലെയാണ് കല്യാണം കഴിച്ചത് എന്നാണ് തോന്നുന്നത്. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ,
എന്‍ ഉയിരോടെ ആധാരം നീങ്കള്‍ താനേ. ഒരുപാട് മനോഹര നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വര്‍ഷം കടന്ന് പോയത്. അപ്രതീക്ഷിത തിരിച്ചടികളും ഉയര്‍ച്ചയും താഴ്ചയും ഉണ്ടായി. അതൊക്കെ പരീക്ഷണങ്ങളുടെ സമയമായിരുന്നു. എന്നാല്‍ കുടുംബത്തിലേക്കെത്തുമ്പോള്‍ വേദനകളൊക്കെ സന്തോഷമായി മാറുകയായിരുന്നു. ആത്മവിശ്വാസം നേടാനും, സ്വപ്നങ്ങളെ സ്വന്തമാക്കാനുമുള്ള ശക്തിയും അവിടുന്ന് കിട്ടും, വിഘ്‌നേഷ് കുറിച്ചു
വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും വിഘ്നേഷ് പങ്കുവെച്ചു.ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ 2022 ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരാകുന്നത്. താരങ്ങളും ആരാധകരുമടക്കം നിറയെ പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രുദ്രനീല്‍ എന്‍ ശിവന്‍, ഉലക ദൈവിക എന്‍ ശിവ എന്നുമാണ് ഈ ദമ്പതികളുടെ മക്കളുടെ പേരുകള്‍. സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിച്ചത്.